ഈയിടെ പുറത്തിറങ്ങിയ ‘ദി ട്രയല്‍’ എന്ന സീരീസിലൂടെയായിരുന്നു ബോളിവുഡിന്റെ ഇഷ്ടതാരമായ കാജോളിന്റെ ഒടിടി അരങ്ങേറ്റം. കഴിഞ്ഞ 29 വർഷമായി തുടർന്ന് വന്ന നോ കിസിംഗ് പോളിസിയിൽ മാറ്റം വരുത്തിയാണ് താരം സീരീസിൽ അഭിനയിച്ചത്. സീരീസിലെ കാജോളിനൊപ്പമുള്ള ചുംബനരംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പാക് താരം അലി ഖാൻ.
കാജോൾ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണെന്നും അവരോടു തനിക്ക് ക്രഷ് ഉണ്ടെന്നും അലി ഖാൻ വെളിപ്പെടുത്തി. സീരീസിലെ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ രണ്ട് പേർക്കും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും തോന്നിയില്ല എന്നും വളരെ പ്രൊഫഷനലായാണ് രംഗം ഷൂട്ട് ചെയ്തതെന്നും അലി ഖാൻ പറഞ്ഞു. ഷൂട്ടിങ്ങിന് മുമ്പ് കാജോളുമായി ഈ രംഗം ചർച്ച ചെയ്തതായും സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള അടച്ചിട്ട മുറിയിലാണ് രംഗം ചിത്രീകരിച്ചതെന്നും താരം വെളിപ്പെടുത്തി.
‘സ്‌ക്രിപ്റ്റ് പ്രകാരം അതൊരു ഫ്രഞ്ച് കിസ് ആയിരുന്നു. ആ രംഗം ചെയ്യുമ്പോൾ രണ്ടുപേർക്കും ഒരു തരത്തിലും ബുദ്ധിമുട്ടും തോന്നിയില്ല. ഷൂട്ടിംഗിന് മുമ്പ് ഞാൻ കാജോളുമായി ഈ രംഗം ചർച്ച ചെയ്തു, സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള ഒരു അടച്ച മുറിയിൽ രംഗം ചിത്രീകരിച്ചു. ഇരുവരും വളരെ പ്രൊഫഷണലിസത്തോടെയാണ് ഈ രംഗം കൈകാര്യം ചെയ്തത്.
Read more
റീടേക്കുകൾ ഒഴിവാക്കാൻ രംഗം നേരത്തെ റിഹേഴ്സൽ ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. രണ്ടു പേർക്കും നാണക്കേടോ മടിയോ ഇല്ലായിരുന്നു. അത്ര പ്രൊഫഷണലായാണ് ആ രംഗം ചിത്രീകരിച്ചത്. ഷൂട്ടിന് ശേഷം കജോലിനോട് ഒക്കെ അല്ലെ എന്ന് ചോദിച്ചപ്പോൾ അതെ എന്നും എനിക്കത് ഇഷ്ടപ്പെട്ടു എന്നും താരം പറഞ്ഞതായി അലി ഖാൻ പറഞ്ഞു. അതിൽ ലൈംഗികത ഒന്നുമില്ലായിരുന്നു എന്നും പ്രൊഫഷണലിസം മാത്രമാണ് ഉണ്ടായിരുന്നതെന്നും അലി ഖാൻ പറഞ്ഞു.