ലിപ് ലോക്ക് ചെയ്യാൻ ഞങ്ങള്‍ക്ക് നാണമോ മടിയോ തോന്നിയില്ല; ഷൂട്ടിന് ശേഷം കാജോളിനോട് ഓക്കെ അല്ലേയെന്ന് ചോദിച്ചപ്പോൾ അതെയെന്നും അതിഷ്ടപ്പെട്ടുവെന്നും പറഞ്ഞു; ദി ട്രയലിലെ ചുംബനരംഗത്തെ കുറിച്ച് അലി ഖാൻ

ഈയിടെ പുറത്തിറങ്ങിയ ‘ദി ട്രയല്‍’ എന്ന സീരീസിലൂടെയായിരുന്നു ബോളിവുഡിന്റെ ഇഷ്ടതാരമായ കാജോളിന്റെ ഒടിടി അരങ്ങേറ്റം. കഴിഞ്ഞ 29 വർഷമായി തുടർന്ന് വന്ന നോ കിസിംഗ് പോളിസിയിൽ മാറ്റം വരുത്തിയാണ് താരം സീരീസിൽ അഭിനയിച്ചത്. സീരീസിലെ കാജോളിനൊപ്പമുള്ള ചുംബനരംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പാക് താരം അലി ഖാൻ.

കാജോൾ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണെന്നും അവരോടു തനിക്ക് ക്രഷ് ഉണ്ടെന്നും അലി ഖാൻ വെളിപ്പെടുത്തി. സീരീസിലെ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ രണ്ട് പേർക്കും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും തോന്നിയില്ല എന്നും വളരെ പ്രൊഫഷനലായാണ് രംഗം ഷൂട്ട് ചെയ്തതെന്നും അലി ഖാൻ പറഞ്ഞു. ഷൂട്ടിങ്ങിന് മുമ്പ് കാജോളുമായി ഈ രംഗം ചർച്ച ചെയ്തതായും സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള അടച്ചിട്ട മുറിയിലാണ് രംഗം ചിത്രീകരിച്ചതെന്നും താരം വെളിപ്പെടുത്തി.

‘സ്‌ക്രിപ്റ്റ് പ്രകാരം അതൊരു ഫ്രഞ്ച് കിസ് ആയിരുന്നു. ആ രംഗം ചെയ്യുമ്പോൾ രണ്ടുപേർക്കും ഒരു തരത്തിലും ബുദ്ധിമുട്ടും തോന്നിയില്ല. ഷൂട്ടിംഗിന് മുമ്പ് ഞാൻ കാജോളുമായി ഈ രംഗം ചർച്ച ചെയ്തു, സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള ഒരു അടച്ച മുറിയിൽ രംഗം ചിത്രീകരിച്ചു. ഇരുവരും വളരെ പ്രൊഫഷണലിസത്തോടെയാണ് ഈ രംഗം കൈകാര്യം ചെയ്തത്.

റീടേക്കുകൾ ഒഴിവാക്കാൻ രംഗം നേരത്തെ റിഹേഴ്സൽ ചെയ്തിരുന്നുവെന്നും താരം പറഞ്ഞു. രണ്ടു പേർക്കും നാണക്കേടോ മടിയോ ഇല്ലായിരുന്നു. അത്ര പ്രൊഫഷണലായാണ് ആ രംഗം ചിത്രീകരിച്ചത്. ഷൂട്ടിന് ശേഷം കജോലിനോട് ഒക്കെ അല്ലെ എന്ന് ചോദിച്ചപ്പോൾ അതെ എന്നും എനിക്കത് ഇഷ്ടപ്പെട്ടു എന്നും താരം പറഞ്ഞതായി അലി ഖാൻ പറഞ്ഞു. അതിൽ ലൈംഗികത ഒന്നുമില്ലായിരുന്നു എന്നും പ്രൊഫഷണലിസം മാത്രമാണ് ഉണ്ടായിരുന്നതെന്നും അലി ഖാൻ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം