ബിഗ് ബോസില്‍ കയറി ഫേമസ് ആകണമെന്ന് പറഞ്ഞ് നിരന്തരം ലോക്കേഷനില്‍ എത്തിയും എന്നെ വിളിച്ചും നടന്ന ആളാണ് റോബിന്‍, അതിന്റെ തെളിവുകളും കൈയിലുണ്ട്‌: അനൂപ്

 ബിഗ് ബോസ് സീസണില്‍ നിന്നും പുറത്തായ റോബിന്‍ രാധാകൃഷ്ണനെതിരെ നടനും മുന്‍ ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണന്‍. രണ്ട് വര്‍ഷം മുന്‍പ് തനിക്ക് ഇങ്ങോട്ട് മെസേജ് അയച്ച് ബിഗ് ബോസില്‍ കയറാന്‍ സഹായിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് റോബിന്‍ എന്നാണ് അനൂപ് പറയുന്നത്. ബിഗ് ബോസ് ഒരു ഉടായിപ്പ പരുപാടി ആണെന്ന് റോബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അങ്ങനെ ഉടായിപ്പ് പരിപാടിയെണെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് എന്നും അനൂപ് ചോദിക്കുന്നുണ്ട്.

അനൂപ് കൃഷ്ണന്റെ കുറിപ്പ്:

റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേരില്‍ വാദ-പ്രതിവാദങ്ങളും മറ്റും കഴിഞ്ഞ കുറച്ചു കാലങ്ങളിലായിട്ടു സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. പക്ഷെ ഇപ്പൊ ഇവിടെ ഇങ്ങനൊരു കുറിപ്പ് എഴുതി ഇടുന്നത് എന്തെന്നാല്‍ – 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യക്തി എനിക്ക് പേര്‍സണല്‍ മെസ്സേജ് അയച്ചും, എനിക്ക് ഷൂട്ട് ഉള്ള സ്ഥലങ്ങളില്‍ നിരന്തരം വന്നും, ഫോണില്‍ പല തവണകളില്‍ വിളിച്ചും ഒരു ജീവിതാഭിലാഷത്തെക്കുറിച്ചു പറഞ്ഞു. ആഗ്രഹത്തെക്കുറിച്ചും സ്വപ്നങ്ങളെകുറിച്ചും പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ കയറണം, ഫേമസ് ആകണം ബാക്കി ഞാന്‍ നോക്കിക്കോളാം ബ്രോ. ഇതായിരുന്നു ആ വ്യക്തിയുടെ സംസാരം. വെറുതെ അല്ല കൃത്യമായ തെളിവുകള്‍ ഉണ്ട് കയ്യില്‍.

ഞാന്‍ എനിക്ക് പരിചയം ഉള്ള കുറച്ചു വ്യക്തികളെ പരിചയപ്പെടുത്തി, ഒരു പ്രൊഫൈല്‍ ഉണ്ടാക്കി അയക്കാന്‍ പറഞ്ഞു, ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞു. സീസണ്‍ 4 ബിഗ് ബോസ് മലയാളത്തില്‍ ഇദ്ദേഹം കയറി. പിന്നീടാണ് ഞാന്‍ അറിഞ്ഞത് മറ്റ് പലരെയും എന്നെ സമീപിച്ച പോലെ തന്നെ സമീപിച്ചിരുന്നു എന്ന്. അല്ലെങ്കിലും എനിക്ക് ഒരു അവകാശവാദവും ഇല്ല. റോബിന്‍ രാധാകൃഷ്ണന്‍ എന്ന ആ വ്യക്തി പിന്നീട് കേരളം മുഴുവന്‍ ആരാധകരുള്ള, ബിഗ് ബോസ് താരം ആയി വളര്‍ന്നു. ഞാന്‍ അവതാരകനായി ഏഷ്യാനെറ്റില്‍ ചെയ്യുന്ന പ്രോഗ്രാമില്‍ ഒരു തവണ ഇദ്ദേഹം വന്നപ്പോള്‍ ആണ് പിന്നീട് കാണുന്നത്.

ബിഗ് ബോസ് വീട്ടില്‍ കയറുന്നതിനു തൊട്ടു മുന്‍പ് ഞാന്‍ അടക്കം ഇതിന് കാരണക്കാരായ എല്ലാ വ്യക്തികളെയും ഇദ്ദേഹം അണ്‍ഫോളോ ചെയ്തിരുന്നു. അവിടെ തുടങ്ങുന്നു വ്യക്തിവൈഭവം. ശേഷം നടന്നതൊന്നും ഞാന്‍ അന്വേഷിക്കേണ്ടതോ ഇടപെടേണ്ടതോ അല്ലാത്തതിനാല്‍ അവഗണിച്ചിരുന്നു .. I mean ‘അവഗണിച്ചിരുന്നു’.. പക്ഷെ ഇന്ന് ബിഗ് ബോസ് സീസണ്‍ 5ല്‍ വീണ്ടും പങ്കെടുത്ത ശേഷം പ്രോഗ്രാമിന്റെ നടത്തിപ്പിനെ, ട്രാന്‍സ്പരെന്‍സിയെ ചോദ്യം ചെയ്ത്, മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട് മീഡിയക്ക് കൊടുത്ത ഇന്റര്‍വ്യൂ വീഡിയോസ് കണ്ടു..

3 ചോദ്യം:

1. സുഹൃത്തേ ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യമേ ഇതിന് ഇറങ്ങി തിരിച്ചത് ?
2. താങ്കളുടെ പ്രവൃത്തിയുടെ പരിണിത ഫലമായാണ് ആ വീട്ടില്‍ നിന്നും പുറത്താകേണ്ടി വന്നത്. മുന്‍പും, ഇപ്പോഴും. അത് ജീവിതത്തിലും തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളോടു എന്ത് ആത്മാര്‍ത്ഥത ആണുള്ളത് ? ‘നിങ്ങളോടു ചോദ്യം ചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതല്ല, ആ ചോദ്യത്തിന് ഞാന്‍ അര്‍ഹനാണോ എന്ന സ്വബോധം ആണ് മനുഷ്യനെ മുന്നോട്ട് ചലിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ ‘.
3. ചോദ്യത്തെയും, ചോദ്യകര്‍ത്താവിനെയും നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എത്ര കാലം മുന്നോട്ട് പോകും?
‘കാലം ഒരു നാള്‍ തിരിഞ്ഞു നില്‍ക്കുന്നതിനു മുന്‍പേ ചിന്തിക്കുക’ നിങ്ങള്ക്ക് കിട്ടിയ വേദിയും, അവസരങ്ങളും ജന്മനാ കിട്ടിയതല്ല . ഒരുപാട് പേര്‍ ആഗ്രഹിക്കുന്നതാണ്. നല്ല രീതിയില്‍, ബുദ്ധിപരമായി വിനിയോഗിക്കുക.. ‘നാവാണ് ഏറ്റവും വലിയ ശത്രു’

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം