അവസാനമായി എല്ലാ താരങ്ങളേയും കാണാന്‍ വേണ്ടിയാണ് പൃഥ്വിരാജിന്റെ കല്യാണ റിസപ്ഷന് പോയത്; രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് അന്‍സണ്‍ പോള്‍

‘എബ്രഹാമിന്റെ സന്തതികള്‍’, ‘സു സു സുധി വാല്‍മീകം’, ‘ഊഴം’ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍സണ്‍ പോള്‍. തന്റെ രോഗാവസ്ഥയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അന്‍സണ്‍ പോള്‍ ഇപ്പോള്‍. അഭിനേതാവ് ആകാന്‍ നില്‍ക്കുമ്പോഴാണ് തനിക്ക് ട്യൂമര്‍ വന്നത് എന്നാണ് അന്‍സണ്‍ പോള്‍ പറയുന്നത്.

”മെനിജോമ എന്ന ട്യൂമര്‍ വന്നിരുന്നു എനിക്ക്. 2011ല്‍ ആയിരുന്നു അത് കണ്ടെത്തിയത്. സര്‍ജറി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചിലപ്പോള്‍ അത് ക്യാന്‍സര്‍ ആയി മാറിയേക്കുമെന്ന് പറഞ്ഞിരുന്നു. അഭിനേതാവാകണം എന്ന ആഗ്രഹം അപ്പോഴും മനസിലുണ്ടായിരുന്നു.”

”അങ്ങനെയാണ് എല്ലാ താരങ്ങളേയും കാണാമല്ലോ എന്നോര്‍ത്ത് രാജുവേട്ടന്റെ കല്യാണ റിസപ്ക്ഷന് പോയത്. മല്ലികാന്റിയുടെ സഹോദരന്‍ ഡോക്ടറാണ്. അദ്ദേഹത്തിന് എന്റെ അവസ്ഥ അറിയാമായിരുന്നു. സര്‍ജറിക്ക് മുമ്പ് എല്ലാ താരങ്ങളേയും കാണണമെന്ന് ആഗ്രഹിച്ചിരുന്നു.”

”അങ്കിളിനോട് പറഞ്ഞപ്പോള്‍ എന്നെയും റിസപക്ഷന് ക്ഷണിച്ചു. അന്ന് രാജുവേട്ടനോട് സംസാരിച്ചിരുന്നു. മറ്റുള്ളവരെയെല്ലാം ദൂരെ നിന്ന് കണ്ടിരുന്നു. പിന്നീട് ഊഴം എന്ന ചിത്രത്തില്‍ രാജുവേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.”

”സര്‍ജറി കഴിഞ്ഞ് വന്നതിന് ശേഷമായിരുന്നു സിനിമയിലെത്തിയത്. പിന്നീടാണ് പൃഥ്വിരാജിനൊപ്പം ഊഴത്തില്‍ അഭിനയിക്കുന്നത്. ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ പൃഥ്വി ഓര്‍ത്തെടുത്തു” എന്നാണ് അന്‍സണ്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ