'പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില'യെന്ന് കമന്റ്; വായടപ്പിക്കുന്ന മറുപടി നല്‍കി അപ്പാനി ശരത്

അപ്പാനി ശരത്തിന്റെ പുതിയ സിനിമയെ കുറിച്ച് വന്നൊരു കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് പങ്കുവെച്ച് എത്തിയതായിരുന്നു അപ്പാനി ശരത്.

‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. കേവലം സിനിമയുടെ പോസ്റ്റര്‍ കണ്ട് വിലയിരുത്തിയ ആള്‍ക്ക് കിടിലന്‍ മറുപടിയുമായിട്ടാണ് അപ്പാനി ശരത് എത്തിയത്.

”തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി…” എന്നുമാണ് ആരാധകന്റെ കമന്റിന് അപ്പാനി ശരത് മറുപടി കൊടുത്തിരിക്കുന്നത്.

ശരത്തിന് പിന്തുണയുമായി നൂറു കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്. ‘

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു