'ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ നീ എന്നെ പൊന്നുപോലെ നോക്കി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “അങ്കമാലി ഡയറീസ്” എന്ന സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി രംഗത്തെത്തിയ നടനാണ് അപ്പാനി ശരത്. പിന്നീട് പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട ശരത് “കോണ്ടസ” എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. ഇപ്പോഴിതാ ഈ ലോക്ക്ഡൗണ്‍ കാലത്ത് തന്റെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരം.

“നമ്മള്‍ ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മാ…എന്റെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ നീ എന്നെ പൊന്നുപോലെ നോക്കി. ഇത്രയും നല്ല ജീവിത പങ്കാളിയെ തന്നതിന് ദൈവത്തിന് നന്ദി…” ഭാര്യ രേഷ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഇന്‍സ്റ്റയില്‍ എഴുതിയ കുറിച്ചു.

https://www.instagram.com/p/B_WXKc0DMNK/?utm_source=ig_web_copy_link

കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നത്. 2017 ല്‍ ആയിരുന്നു ശരത്തിന്റെയും രേഷ്മയുടെയും വിവാഹം. അവന്തികയാണ് ദമ്പതികളുടെ മകള്‍.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!