നടൻ അശോകനെ ഇനിമുതൽ വേദികളിൽ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാട് ഒരു പ്രസ് മീറ്റിൽ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശോകൻ.
“എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്.
അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എൻ്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല
അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.
Read more
അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണെന്നും കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടുവെന്നും, എന്നാൽ ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണമെന്നുമാണ് അസീസ് പറഞ്ഞത്.