മുകേഷും ജഗദീഷും പിന്മാറിയത് ഇക്കാരണത്താല്‍, ഇലക്ഷന്റെ വീറും വാശിയും ആസ്വദിക്കുകയാണ്: 'അമ്മ' തിരഞ്ഞെടുപ്പില്‍ ബാബുരാജ്

ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.

അമ്മയില്‍ ഇലക്ഷന്‍ ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന്‍ വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.

അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.

അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നത്.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ