മമ്മൂക്ക അതിഥി വേഷത്തില്‍ വന്നാലോ, അത് സംഭവിക്കാം.. എമ്പുരാന്‍ വേറെ ലെവല്‍ പടം: ബൈജു

‘എമ്പുരാന്‍’ സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞതു മുതല്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് നടന്‍ ബൈജു ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍. എമ്പുരാന്‍ വേറെ ലെവല്‍ പടമാകും എന്നാണ് ബൈജു പറയുന്നത്.

”എന്നെ ഒരു നാലു ദിവസം മുമ്പ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയതാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ട്. വേറൊരു ലെവല്‍ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം. ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെ ആയിരിക്കുമല്ലോ.”

”ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്കു അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ” എന്നാണ് ബൈജു പറയുന്നത്.

‘ലൂസിഫര്‍’ സിനിമയില്‍ ശ്രദ്ധ നേടിയൊരു കഥാപാത്രത്തെ ആയിരുന്നു ബൈജു അവതരിപ്പിച്ചത്. മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായി മികച്ച പ്രടനമായിരുന്നു നടന്റെത്. ‘ഒരു മര്യാദ വേണ്ടേ’ എന്ന ബൈജുവിന്റെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്