കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം ഒരു തുണ വേണമെന്ന് തോന്നിയതിനാലാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന് നടന്‍ ബാല. എറണാകുളത്തെ കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചാണ് ഇന്ന് രാവിലെ 8.30ന് ബാല നാലാമതും വിവാഹിതനായത്. കന്നടക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ.
നടന്റെ രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷ് ആണ് ബാല തനിക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി ബാല രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2019ല്‍ അമൃതയെ ഡിവോഴ്‌സ് ചെയ്തിരുന്നു. ഡോക്ടര്‍ എലിസബത്ത് ആണ് നടന്റെ മൂന്നാം ഭാര്യ.
ഈ വിവാഹവും നിയമപരമായി നടന്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ”കരള്‍ ട്രാന്സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്പ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു.”
”എന്റെ ആരോഗ്യനില മാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ” എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അമ്മാവന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്.
”എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല, 74 വയസ് ഉണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവര്‍ വാഴ്ത്തുക” എന്ന് ബാല പറഞ്ഞു.