ഇത് എന്റെ അവസാനത്തെ വിവാഹമാണ്.. നെഗറ്റീവ് എഴുതുന്നവരോട് ഒരു അപേക്ഷയുണ്ട്; ഭാര്യയുടെ മുന്നില്‍ സെല്‍ഫ് ട്രോളുമായി ബാല

ഇത് തന്റെ അവസാന വിവാഹമാണെന്ന് നടന്‍ ബാല. നാലാം വിവാഹവുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ചാണ് ബാല സംസാരിച്ചത്. മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ ട്രോള്‍ ചെയ്യുന്നവര്‍ ഇനി ഇംഗ്ലീഷില്‍ ട്രോള്‍ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു.

പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാന്‍ എത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിര്‍ത്തി നടന്‍ സംസാരിച്ചത്. ”ഒരുപാട് ട്രോള്‍ ഒക്കെ ഇറങ്ങിയിരുന്നു. ഇത് അവസാനത്തെ വിവാഹമാണ് കേട്ടോ. അതായിരിക്കും ഇനി നിങ്ങള്‍ ചോദിക്കാന്‍ പോകുന്നത്. കഷ്ടങ്ങള്‍ നമുക്കേ അറിയൂ.”

”ട്രോളുകള്‍ വന്നപ്പോഴും വേദന ഉള്ള കാര്യങ്ങള്‍ ചിലര്‍ ഇട്ടപ്പോള്‍ ഞാന്‍ കോകിലയോട് ചോദിച്ചു, ‘ഞാനൊരു സിനിമാക്കാരനാണ്. ഇതൊക്കെ കണ്ടിട്ടുണ്ട്. നിനക്ക് ഇതൊക്കെ കാണുമ്പോള്‍ വിഷമമുണ്ടോ? എന്ന്. ‘ഇല്ല, എനക്ക് മലയാളം തെരിയാത് മാമാ’ എന്നായിരുന്നു അവളുടെ മറുപടി.”

”എനിക്കും മലയാളം വായിക്കാന്‍ അറിയില്ല. ട്രോള്‍ ചെയ്യുന്നവരോടും എന്നെ കുറിച്ച് നെഗറ്റീവ് എഴുതുന്നവരോടും ഒരു അപേക്ഷയുണ്ട്. കുറച്ച് ഇംഗ്ലിഷ് കൂടി ചേര്‍ത്താല്‍ മനസിലാകും. അതുകൊണ്ട് മുഴുവന്‍ മലയാളത്തില്‍ എഴുതാതിരിക്കുക” എന്നാണ് ബാല പറയുന്നത്.

അതേസമയം, ഇന്നലെയാണ് ബാല നാലാമതും വിവാഹിതനായത്. കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടന്‍ ബാല രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ