കരള്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷം കൂട്ട് വേണമെന്ന് തോന്നി..; നാലാം വിവാഹത്തിന് ശേഷം ബാല

കരള്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശേഷം ഒരു തുണ വേണമെന്ന് തോന്നിയതിനാലാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന് നടന്‍ ബാല. എറണാകുളത്തെ കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചാണ് ഇന്ന് രാവിലെ 8.30ന് ബാല നാലാമതും വിവാഹിതനായത്. കന്നടക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ.

നടന്റെ രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷ് ആണ് ബാല തനിക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി ബാല രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2019ല്‍ അമൃതയെ ഡിവോഴ്‌സ് ചെയ്തിരുന്നു. ഡോക്ടര്‍ എലിസബത്ത് ആണ് നടന്റെ മൂന്നാം ഭാര്യ.

ഈ വിവാഹവും നിയമപരമായി നടന്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ”കരള്‍ ട്രാന്‍സ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്പ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു.”

”എന്റെ ആരോഗ്യനില മാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ” എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അമ്മാവന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്.

”എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല, 74 വയസ് ഉണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് മനസ്സുള്ളവര്‍ വാഴ്ത്തുക” എന്ന് ബാല പറഞ്ഞു.

Latest Stories

മുംബൈയുടെ അച്ചടക്കനടപടി: നാല് വാക്കില്‍ പരിഹസിച്ച് പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ ആ രണ്ട് താരങ്ങൾ തമ്മിൽ ഫൈറ്റ് നടക്കുന്നുണ്ട്, അതിലൊരാൾ താമസിക്കാതെ ജയിക്കും: റയാൻ ടെൻ ഡോസ്‌ചേറ്റ്

"റൊണാൾഡോ ചെയ്ത ആ ഒരു കാര്യം മെസിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ല"; തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്; മകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

തലയില്‍ നിന്നും ഒഴിഞ്ഞു പോയതിന്റെ സന്തോഷം..; നിറചിരിയോടെ എലിസബത്തും അമൃതയും

ആമിര്‍ ഖാന്‍ നേടിയത് 2000 കോടി, പക്ഷെ ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രം: ബബിത ഫോഗട്ട്

ആ പോസ്റ്റര്‍ ഒരുക്കിയത് ഇങ്ങനെയാണ്..; ശരീരം ക്യാന്‍വാസ് ആക്കി ഹന്ന റെജി, വീഡിയോ

സര്‍ഫറാസിനെ ഇന്ത്യന്‍ ടീമില്‍നിന്ന് മാറ്റി നിര്‍ത്തിയത് അവന്‍റെ അരക്കെട്ട്; കടന്നാക്രമിച്ച് ഗവാസ്കര്‍

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി