'48 വയസിന് മേലെ ഞാന്‍ ജീവിച്ചിരിക്കില്ല' എന്ന് മണിച്ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു, അതിന് കാരണവുമുണ്ട്: ബാല

കലാഭവന്‍ മണിയെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. തന്റെ നല്ല സുഹൃത്ത് ആയിരുന്നു മണിച്ചേട്ടന്‍. അദ്ദേഹം മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് ബാല പറയുന്നത്. തനിക്ക് ആയുസ് കുറവാണ്, 48 വയസു വരെ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് മണി പറഞ്ഞിരുന്നതായാണ് ബാല പറയുന്നത്.

‘എനിക്ക് ആയുസ് കുറവാണ്. ഞാന്‍ ജാതകം നോക്കി. നാല്‍പ്പത്തിയെട്ട് വയസിന് മേലെ ഞാന്‍ ജീവിക്കില്ല’ എന്ന് മണിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോള്‍ മാളച്ചേട്ടന്‍ റൂമിലേയ്ക്ക് വന്നു. മണിച്ചേട്ടന്‍ മരണത്തെ കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറേ വഴക്ക് പറഞ്ഞു.

‘ജ്യോത്സ്യന്‍മാര്‍ പലതും പറയും അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട’ എന്ന് അദ്ദേഹം പറഞ്ഞു എന്നാണ് ബാല പറയുന്നത്. 2016 മാര്‍ച്ച് ആറിന് തന്റെ നാല്‍പ്പത്തിയഞ്ചാം വയസിലായിരുന്നു കലാഭവന്‍ മണിയുടെ മരണം. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. അതേസമയം, ‘യാത്ര ചോദിക്കാതെ’, ‘പൊയി മറഞ്ഞു പറയാതെ’ എന്നിവയാണ് താരം വേഷമിട്ട അവസാനത്തെ സിനിമകള്‍.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം