കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ കൊച്ചി വിട്ട് വൈക്കത്തെ പുതിയ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ് നടന്‍ ബാല. വൈക്കത്തേക്ക് മാറാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാല ഇപ്പോള്‍. കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കോകിലയ്ക്ക് പേടി ആയിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി എന്നാണ് ബാല പറയുന്നത്.

വൈക്കത്ത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് ബാല മാധ്യമങ്ങളോട് സംസാരിച്ചത്. ഇപ്പോള്‍ ഞാന്‍ സന്തോഷവാനായി. കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി.

വൈക്കത്തേക്ക് ആരെയും ഞാന്‍ ക്ഷണിക്കുന്നില്ല. എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല, കണക്ക് എടുത്തു നോക്കുന്നതുമല്ല. ഇത്രയും നാള്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഇത്രയേറെ സ്‌നേഹിച്ചപ്പോള്‍ ചെറിയ ഒരു കാര്യം കൊണ്ട് ഒരുനിമിഷം കൊണ്ടാണ് ഞാന്‍ അന്യനായി പോയത്. കുഴപ്പമില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല.

ഈ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാന്‍ സ്‌കൂള്‍ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മള്‍ ഏത് ഭൂമിയില്‍ കാല്‍ ചവിട്ടിയാലും അത് നല്ലതായിരിക്കണം. എന്നെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.

ഞാന്‍ നല്ലവന്‍ തന്നെയാണ്. പക്ഷേ വളരെ നല്ലവനല്ല. ഞാനാരോടും സര്‍ട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാന്‍ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലത് മാത്രമെ എല്ലാവര്‍ക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയില്‍ നിന്നും ഞാന്‍ മാറിയത്. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ.

ഞായറാഴ്ചകളില്‍ മാത്രം എന്നെ കാണാന്‍ എത്ര പേരാണ് അവിടെ വന്നുകൊണ്ടിരുന്നത്. ബാല ചേട്ടാ, ഇനി ആര് ഞങ്ങളെ നോക്കും എന്ന് പലരും വിളിച്ച് പറയുന്നു. ചില കാര്യങ്ങളെടുത്താല്‍ ചെയ്യേണ്ടവര്‍ അത് ചെയ്യുന്നില്ല. എന്റെ അരികില്‍ വരുന്നവരെ ഇനിയും സഹായിക്കും. ഞാന്‍ ഇപ്പോള്‍ ഒരു സ്വര്‍ഗത്തിലാണ് ഇരിക്കുന്നത് എന്നാണ് ബാല പറയുന്നത്.

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്