എനിക്കെതിരെ പോക്‌സോ കേസ് വരെ വന്നു, എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അവര്‍ അവളെ ബ്രെയ്ന്‍ വാഷ് ചെയ്ത് വച്ചിരിക്കുകയാണ്: ബാല

കാണാന്‍ പാടില്ലാത്താെരു കാര്യം കണ്ടതു കൊണ്ടാണ് ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്ന് നടന്‍ ബാല പറഞ്ഞത് വിവാദമായിരുന്നു. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല ഇപ്പോള്‍.

”പിറന്നാളിന് മകളുടെ ഒരു ബെര്‍ത്ത്‌ഡേ വിഷ് കേള്‍ക്കണമെന്ന ഒരു ആഗ്രഹമുണ്ട്. കുട്ടിക്ക് കൂടി താല്‍പര്യം തോന്നണ്ടേയെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു ചോദ്യമാണ്. കുഞ്ഞിന്റെ ബ്രെയിന്‍ പ്രവര്‍ത്തിച്ച് തുടങ്ങും മുമ്പ് തന്നെ ബ്രെയിന്‍ വാഷ് നടന്നാല്‍ പിന്നെ എന്ത് ചെയ്യും. ഞാന്‍ കോടതിയില്‍ ആറ് വര്‍ഷം കേറിയിറങ്ങി.”

”മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല. പോക്‌സോ കേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള എവിഡന്‍സ് കൊടുത്തു. അതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.”

”എന്റെ കുഞ്ഞ് മരിച്ചു പോയി എന്നാണ് ഇടക്ക് വാര്‍ത്തകള്‍ വന്നത്. ഒരു അച്ഛന്‍ ഇത് എങ്ങനെ സഹിക്കും. സ്‌കൂളില്‍ പോയാലും കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. ഇപ്പോഴും മകളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷയെടുക്കുകയാണ്.”

Read more

”എന്റെ മകളെ മഹാറാണിയെപ്പോലെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. അവള്‍ എരുമമാട് പോലെ വളര്‍ന്നാലോ? വളര്‍ത്തുന്നതിന് ഒരു രീതിയുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ ഫൈറ്റ് ചെയ്യുന്നത്” എന്നാണ് ബാല മൂവി വേൾഡ് മീഡിയയ്ക്ക് നൽ‌കിയ  അഭിമുഖത്തില്‍ പറയുന്നത്.