എലിസബത്ത് എന്നോട് മിണ്ടിയിട്ട് മൂന്ന് ദിവസമായി.. കുറേ കള്ളന്‍മാര്‍ എന്നെ ചതിച്ചിട്ടുണ്ട്, വെറുതേ വിടില്ല: ബാല

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്ന് നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് മൂന്നംഗ സംഘം തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ബാല നല്‍കിയത്. ഈ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ല എന്നാണ് ബാല പറയുന്നത്.

”എന്റെ ഭാര്യയെ ഇനിയും ആക്രമിക്കാന്‍ സാധ്യത ഉണ്ട്. നീ ആണാണെങ്കില്‍ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്പോള്‍ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാന്‍ ഒറ്റയ്ക്ക് അടിക്കും.”

”എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വില്‍ ഹണ്ട് യു ഡൗണ്‍, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയില്‍ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്.”

”എത്ര രോഗികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും. അവര്‍ക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്. കുറേ കള്ളന്‍മാര്‍ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാല്‍ മോശം ആവില്ലേ. വളരെ മോശമാണ്.”

”ഗൃഹനാഥന്‍ ഇല്ലാത്ത സമയം വീട്ടില്‍ ഒരു സ്ത്രീയെ ആക്രമിക്കാന്‍ കത്തിയുമായി വന്നവനൊക്കെ ആണാണോ? ആരാണെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. ലഹരികള്‍ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക. ഇപ്പോഴും ഞാന്‍ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്രഗ്‌സ് ഉപയോഗിക്കരുത്” എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം