മോളി ചേച്ചിയോട് ക്ഷമിക്കും, മകന് മാപ്പില്ല.. ഞാന്‍ മരണത്തോട് മല്ലിടുമ്പോഴും കുറ്റപ്പെടുത്തല്‍..: ബാല

നടി മോളി കണ്ണമാലിക്കും മകനുമെതിരെ നടന്‍ ബാല. താന്‍ സഹായിച്ചില്ലെന്ന ആരോപണത്തിനോടാണ് ബാല പ്രതികരിച്ചത്. ചോദിച്ചതിലും കൂടുതല്‍ കാശ് താന്‍ നല്‍കിയിട്ടുണ്ടെന്നും എന്തിനാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നുമാണ് ബാല ചോദിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. ബില്ല് അടക്കാന്‍ കാശില്ലെന്ന് പറഞ്ഞു, കൊടുത്തു. പിന്നെ സ്‌കാനിംഗിന് കാശ് ചോദിച്ചു, കൊടുത്തു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണമെന്ന് പറഞ്ഞു, ശരിയാക്കി എന്നിട്ടും സഹായിച്ചില്ല എന്ന് പറഞ്ഞ് വീഡിയോ. മോളി ചേച്ചിയോട് ക്ഷമിച്ചാലും മകനോട് ക്ഷമിക്കില്ല എന്നാണ് ബാല പറയുന്നത്.

ബാലയുടെ വാക്കുകള്‍:

ആരേയും കോര്‍ണര്‍ ചെയ്യാന്‍ പറയുന്നതല്ല. ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നു. ഓരോ ദിവസവും ഞാന്‍ അത്ഭുതം കണ്ടു. പതിനാലാം ദിവസം എന്നോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോണ്‍ തന്നിരുന്നില്ല. പിന്നെ ഞാന്‍ വീഡിയോ കണ്ടു. ആശുപത്രിയില്‍ വച്ചാണ്. എന്റെ കണ്ണ് നിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ‘ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അവരെ സഹായിക്കാനുണ്ടായ സാഹചര്യം പറയാം. ഒരു ദിവസം എനിക്കൊരു കോള്‍ വന്നു. ‘മോളി ചേച്ചിയുടെ മകനാണ്. ആശുപത്രിയിലാണ്. ബില്ലടക്കാന്‍ കാശില്ലെന്ന്’ പറഞ്ഞു. ‘നീ എവിടെയാണുള്ളത്? പാലാരിവട്ടത്താണോ, ഇവിടെ തന്നെയാണ് എന്റെ വീട്, ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞു. അയാള്‍ നടന്നാണ് വന്നത്. അവന് പതിനായിരം കൊടുത്തിട്ട്, പോയി ഫീസ് അടയ്ക്കെന്ന് ഞാന്‍ പറഞ്ഞു. ഇതൊരു തെറ്റാണോ? ചോദിച്ച് പത്ത് മിനിറ്റില്‍ ഞാന്‍ പതിനായിരം കൊടുത്തു. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു. വീണ്ടും വന്ന് സ്‌കാനിംഗിന് കാശ് ചോദിച്ചു. ഞാന്‍ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയില്‍ കണ്‍സെഷന്‍ വേണം.

പേടിക്കേണ്ട ഞാന്‍ ആശുപത്രിയില്‍ പറായമെന്ന് പറഞ്ഞു. ഇതിനിടെ എന്റെ ആരോഗ്യം ക്ഷയിച്ച് തളര്‍ന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച ഇതാണ്. രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനും കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്.

സ്വന്തം മകന്‍ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന്‍ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?