നിങ്ങളുടെ നാവ് അടക്കിവെക്കണം, ഈ വീഡിയോ കണ്ടാല്‍ ഇവന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും; ചെകുത്താന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബാല

യൂട്യൂബ് വ്‌ളോഗര്‍ ചെകുത്താന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കൊല്ലുമെന്ന് പറഞ്ഞ് തന്റെ സുഹൃത്തിനെ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് ചെകുത്താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് നടന്‍ രംഗത്തെത്തിയത്.

ചെകുത്താന്റെ ഫ്‌ളാറ്റിലെത്തി വ്‌ളോഗറുടെ സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് നടന്‍ പങ്കുവച്ചത്. ”മിസ്റ്റര്‍ ചെകുത്താന്‍ നിങ്ങള്‍ടെ വീട്ടില്‍ തോക്ക് എടുത്ത് എല്ലാം ഞാന്‍ ചെയ്തു. പക്ഷെ ദൈവം സഹായിച്ച് നിങ്ങള്‍ ഇതൊക്കെ ചെയ്യും പോകും എന്ന് അറിഞ്ഞിട്ടാണ് ഞാന്‍ എല്ലാ വീഡിയോയും എടുത്ത് വച്ചത്. ഞാന്‍ എന്താ സംസാരിച്ചത് എന്ന്.”

”ഇപ്പോ നോക്ക് മനുഷ്യന്‍മാര്‍ ഇവിടെ ഉണ്ടെങ്കില്‍ നിന്റെ അസുഖം എന്താണെന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ പറയുന്നു, ദയവു ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കി വെക്കണം. ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്” എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. ഇതിനൊപ്പം ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്ന വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.

”ഇവന്‍ പറയുന്നത് ശരിയാണ്, പക്ഷെ ആര്‍ക്ക് വേണമെങ്കിലും സ്വാതന്ത്രമുണ്ട് വിമര്‍ശിക്കാന്‍. എന്നാല്‍ ചീത്ത വാക്കുകള്‍ പറയാന്‍ ആര്‍ക്കും പറ്റൂല്ല. അത് പാടില്ല” എന്നാണ് ബാല ചെകുത്താന്റെ സുഹൃത്തിനോട് പറയുന്നത്. ചെകുത്താന്റെ സുഹൃത്ത് അത് അംഗീകരിക്കുന്നതും വീഡിയോയില്‍ കാണാം. ചീത്ത വാക്കുകള്‍ പറയുന്നത് ശരിയല്ലെന്നും സുഹൃത്ത് പറയുന്നുണ്ട്.

ചെകുത്താന്റെ വാക്കുകള്‍:

നടന്‍ ബാല ഇന്ന് ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വന്ന് എന്റെ കൂടെ താമസിക്കുന്ന ഇയാളെ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, അവിടെയിരിക്കുന്ന സാധനങ്ങള്‍ ഒക്കെ വലിച്ചുവാരി എറിയുകയൊക്കെ ചെയ്തു. ഇവന് നേരെ തോക്ക് ചൂണ്ടി. എന്നെ കൊല്ലുമെന്നും, എന്റെ കൂടെ താമസിച്ചാല്‍ ഇവനെയും കൊല്ലുമെന്നും എന്റെ കൂടെ താമസിച്ചാല്‍ ചിലപ്പോ ഇവനെയും കൊല്ലുമെന്നും എന്നൊക്കെയാണ് പുള്ളി പറഞ്ഞിരിക്കുന്നത്. അത് കൂടാതെ അവിടെയുള്ള സാധനങ്ങള്‍ ഒക്കെ വലിച്ചെറിഞ്ഞു.

ഫ്‌ളാറ്റിന്റെ കുറ്റി ഇട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് കേറി വന്നു. എനിക്ക് ആരാണെന്ന് മനസിലായില്ല. ഞാന്‍ ഒരു വീഡിയോ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എഡിറ്റ് ചെയ്യുന്ന സമയത്താണ് കേറി വന്നത്. ബാലയുടെ ധാരണ ഞാന്‍ തന്റെ അസിസ്റ്റന്റ് ആണെന്നും തന്റെ വീഡിയോസ് ഞാന്‍ ആണ് എഡിറ്റ് ചെയ്യുന്നത് എന്നുമാണ്.

 ആറാട്ടണ്ണനെ വിളിച്ച് നിര്‍ത്തി മാപ്പ് പറയിക്കുന്ന വീഡിയോ എടുത്ത് ഞാന്‍ ട്രോള്‍ ചെയ്തിരുന്നു. അതില്‍ ബാലയെ കുറിച്ച് എന്തോ ഭയങ്കരമായിട്ട് പറഞ്ഞു എന്നാണ് ബാല പറയുന്നത്. അതിന് ബാല തോക്കുമായിട്ട് വന്ന് ഭീഷണിപ്പെടുത്തിയിട്ട്, മുറിയിലെ സാധനങ്ങള്‍ വലിച്ചെറിയേണ്ട കാര്യമൊന്നുമില്ല. ബാല ആരാ ഇവിടുത്തെ? ബാല ഗുണ്ട വിളയാട്ടുമായി നടക്കേണ്ട ആവശ്യം എന്താ? അതും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്താന്‍? ഇപ്പോ ഞങ്ങള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കംപ്ലെയ്ന്റ് കൊടുക്കാന്‍ വന്നതാണ്.വധഭീഷണിയുണ്ട്, ഭവനഭേദനം ഉണ്ട്. ബാലയുടെ കൈയ്യില്‍ ലൈസന്‍സ് ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ ആ ഗണ്‍ തിരിച്ച് എടുക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള മാനസികനില തെറ്റിയവനൊക്കെ ഗണ്ണും എടുത്ത് ഇറങ്ങിയാല്‍ ഇവിടെ പ്രശ്‌നമാകും. ഇത് എന്താണെന്ന് പൊലീസ് സീരിസ് ആയി നടപടി എടുക്കണം. ഒരു നടന്‍ ഇങ്ങനെ കാണിക്കേണ്ട ധൈര്യം എന്താ? ഇവന്‍ ആരാ ഈ ബാല?

 മാത്രമല്ല ആറാട്ടണ്ണനെയും കൂട്ടി കൊണ്ടാണ് ഇവന്‍ വന്നത്. ആറാട്ടണ്ണനെ ഇവന്‍ അവിടെ പിടിച്ചു വച്ചേക്കുവാണ്. ആറാട്ടണ്ണന്റെ ഫോണില്‍ നിന്നാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. വല്ല തോക്കും കാണിച്ച് ആറാട്ടണ്ണനെ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആറാട്ടണ്ണന്‍ എന്നോട് പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണം എന്നാണ്. തോക്കും പിടിച്ച് വന്ന് ഭീഷണിപ്പെടുത്തുന്ന ബാലയെ അങ്ങനെ വിടാന്‍ പറ്റില്ല.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍