'നയന്‍താരക്ക് പണത്തോട് ആര്‍ത്തി, ദുബായിലെ അവരുടെ ബിസിനസ് എന്താണെന്ന് പോലും ആര്‍ക്കും അറിയില്ല.. ഇതിനേക്കാള്‍ ഭേദം പിച്ച എടുക്കുന്നതായിരുന്നു'

മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ സഹായഹസ്തവുമായി നയന്‍താരയും ജനങ്ങള്‍ക്കൊപ്പം എത്തിയിരുന്നു. തന്റെ കമ്പനിയുടെ പേരില്‍ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇതിന് കൈയ്യടികള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും നയന്‍താരയക്ക് കേള്‍ക്കേണ്ടി വന്നു.

കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള വാഹനത്തില്‍ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നയന്‍താരയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ഇപ്പോള്‍.

നയന്‍താരയുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രളയത്തിന് ഇടയിലും പ്രമോഷനാണ് നടത്തിയതെന്ന് രംഗനാഥന്‍ മദ്രാസ് മൂവീസ് എന്ന തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ”കാശ്, പണം, ദുട്ട്, മണി എന്നതാണ് നയന്‍താരുടെ ലക്ഷ്യം. വിഘ്‌നേഷ് ശിവനുമായി നയന്‍താരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്.”

”വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളില്‍ അഭിനയിച്ച് കോടികള്‍ നേടി. ദുബൈയില്‍ നയന്‍താരയ്ക്ക് ബിസിനസുണ്ട്. അത് എന്താണെന്ന് ആര്‍ക്കും അറിയില്ല. പുറംനാട്ടില്‍ നിന്നും മേക്കപ്പ് സാധനങ്ങള്‍ കൊണ്ടുവന്ന് ഇപ്പോള്‍ പ്രമോട്ട് ചെയ്യുന്നു.”

”ചെന്നൈയിലെ പല ടീ ഷോപ്പുകള്‍ നയന്‍താരയ്ക്ക് സ്വന്തമാണ്. പ്രളയ ബാധിതര്‍ക്ക് നയന്‍താര ആവശ്യ സാധനങ്ങള്‍ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയില്‍ നയന്‍താരയുടെ ഫോട്ടോ വച്ചാല്‍ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളര്‍ത്താനാണ് ശ്രമിച്ചത്.”

”ഇതിനെക്കാള്‍ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ. ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങള്‍ക്ക് തന്നില്ല. മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. നയന്‍താരക്ക് പണത്തോട് ആര്‍ത്തിയാണ്” എന്നാണ് രംഗനാഥന്‍ പറഞ്ഞത്. ഇയാള്‍ക്കെതിരെ കമന്റുമായി താരത്തിന്റെ ആരാധകരും എത്തുന്നുണ്ട്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍