ചെമ്പൻ വീട്ടുപേരാണ്, അമ്മ എനിക്ക് ഇടാൻ വച്ചിരുന്നത് ആ കോമിക് കഥാപാത്രത്തിന്റെ പേര്, അതെങ്ങാനും ഇട്ടിരുന്നുവെങ്കിൽ പണി പാളിയേനേ': ചെമ്പൻ വിനോദ്

പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ ചെമ്പൻ വിനോദ്. അമ്മ തനിക്ക് മറ്റൊരു പേരാണ് കരുതിയിരുന്നതെന്നും അതെങ്ങാനും ഇട്ടിരുന്നെങ്കിൽ പണി പാളിയേനെ എന്നും താരം പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചെമ്പൻ വിനോദ്.

ടിൻ ടിൻ എന്ന കോമിക് കഥാപാത്രത്തിന്റെ പേരായിരുന്നു അമ്മ ഇടാൻ വിചാരിച്ചിരുന്നത് എന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്. എന്നാൽ ചെമ്പൻ എന്ന പേര് ക്യാച്ചിയായിട്ടാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു.

‘ഈ പേര് ഭയങ്കര ക്യാച്ചി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പൻ വീട്ടുപേരാണ്. അല്ലെങ്കിലും വിനോദ് ജോസ് എന്ന് പറയുമ്പോൾ ഒരു കനമില്ല. അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട് ഇതെന്ത് പേരാണെന്ന്. അമ്മ പറഞ്ഞത് ഞാൻ നിനക്ക് ടിൻ ടിൻ എന്ന പേരിടാനാണ് കരുതിയതെന്നാണ്. അമ്മ ടിൻ ടിൻ ഫാൻ ഒന്നുമല്ല. അമ്മയ്ക്ക് എവിടെനിന്നോ കിട്ടിയതാണ് അത്. അതെങ്ങാനും ഇട്ടിരുന്നുവെങ്കിൽ പണി പാളിയേനെ’ ചെമ്പൻ പറയുന്നു.

വിനോദ് എന്ന പേര് ആരാ ഇട്ടതെന്ന ചോദ്യത്തിന് അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതെന്നാണ് അമ്മ പറഞ്ഞതെന്ന് താരം പറഞ്ഞു. അമ്മയ്‌ക്ക വലിയ താത്പര്യം ഇല്ലായിരുന്നു. അമ്മയുടെ അപ്പൻ പറഞ്ഞത് ജെയിംസ് എന്ന പേരിടാൻ ആയിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു എന്നും ചെമ്പൻ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ