തിയേറ്ററുകൾ നിറഞ്ഞുകൊണ്ടിരിക്കുന്നു; ബാന്ദ്ര ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് ദിലീപും അരുൺ ഗോപിയും

ബാന്ദ്ര സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ ദിലീപും അരുൺ ഗോപിയും. സിനിമയുടെ റിലീസിന് ശേഷം വന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്.

ചിത്രത്തിന് ആദ്യ ദിവസം മികച്ച കളക്ഷൻ കിട്ടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡ് നടിയായ  താര ജാനകി എന്ന കഥാപാത്രമായാണ് തമന്ന സിനിമയിലെത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര.

“ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വർക്ക് ചെയ്ത ബാന്ദ്ര തിയറ്ററുകളിെലത്തിയിരിക്കുകയാണ്. രാമലീലയ്ക്കു ശേഷം ഞങ്ങൾ വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ്. ഒരുപാട് പേർ ചിത്രം കണ്ട ശേഷം വിളിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ഇന്ന് പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്നു.

ഈ സിനിമയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ച്ച വച്ച ആളാണ് ഷാജോൺ. രണ്ട് ഗെറ്റപ്പിലാണ് അദ്ദേഹം വരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് സിനിമയിലും അഭിനയിച്ചിരിക്കുന്നത്. രാമലീലയിലൂടെ നമ്മൾ കണ്ടതാണ് അരുണിന്റെ കഴിവ്. രാമലീലയിൽ പ്രതികാരമാണ് പറഞ്ഞതെങ്കിൽ ഈ ചിത്രത്തിൽ പറയുന്നത് പ്രണയകഥയാണ്. ഈ സിനിമ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ട സിനിമയാണ്, അത്രയും ആവശ്യമുള്ള സിനിമയാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം.” എന്നാണ് ദിലീപ് ലൈവിലൂടെ പറഞ്ഞത്.

മംമ്ത  മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ശരത് സഭ, ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ് എന്നിവരെ കൂടാതെ പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം