'പ്രാഞ്ചിയേട്ടന്‍ വലിയ വിജയമായതില്‍ ശശിക്കും കാര്യമായ പങ്കുണ്ട്'

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ അനുസ്മരിച്ച് നടന്‍ ഇന്നസെന്റ്. നല്ല നടനാണെന്ന് തെളിയിച്ച വ്യക്തിയാണ് ശശി കലിംഗയെന്നും സിനിമയില്‍ വന്ന് വലിയ തിരക്കുള്ള നടനായിട്ടും അയാളുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നും ഇന്നസെന്റ് പറയുന്നു.

“ശശിയുടെ വിയോഗത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ നഷ്ടമായി എന്നാണ് എനിക്ക് പറയാനുള്ളത്. നല്ല നടനാണെന്ന് തെളിയിച്ച വ്യക്തിയാണ് ശശി കലിംഗ. സാധുവായ മനുഷ്യനുമായിരുന്നു. സിനിമയില്‍ വന്ന് വലിയ തിരക്കുള്ള നടനായിട്ടും അയാളുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല.”

Read more

“പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന ചിത്രത്തിലാണ് അദ്ദേഹം എന്നോടൊപ്പം ആദ്യമായി അഭിനയിച്ചത്. പ്രാഞ്ചിയേട്ടന്‍ വലിയ വിജയമായതില്‍ ശശിക്കും കാര്യമായ പങ്കുണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അമ്മ സംഘടന ശശിക്ക് മാസം 5000 രൂപ വച്ച് കൊടുത്തിരുന്നു, അതില്‍ ഞാനുള്ള കാലത്ത്. ഇപ്പോഴും കൊടുക്കുന്നുണ്ടായിരിക്കണം. എനിക്ക് പണം വേണം എന്നൊന്നും ആവശ്യപ്പെട്ട് ശശി വന്നിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഇന്നസെന്റ് പറഞ്ഞു.