'രമ്യ ഹരിദാസ് കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് ഏത് മലയാളിക്കും മനസ്സിലാകും'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഷാദ്

എംപി രമ്യ ഹരിദാസ് ആലത്തൂരില്‍ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് നടന്‍ ഇര്‍ഷാദ്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടന്‍ ജഗതി നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം ഇര്‍ഷാദ് കമന്റ് ചെയ്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇര്‍ഷാദ് സി.പി.ഐ.എം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് ഇര്‍ഷാദിന്റെ പ്രതികരണം. രമ്യ ഹരിദാസിന്റെ വീഡിയോ കണ്ടാല്‍ അതൊരു നാടകമാണെന്ന് എല്ലാവര്‍ക്കും മനസിലാകും എന്നാണ് ഇര്‍ഷാദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നത്.

സ്ത്രീയെന്നോ ദളിതയെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല താന്‍ പ്രതികരിച്ചത്, ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണം മാത്രമായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും എംപിയും തമ്മില്‍ ഉള്ള വീഡിയോ അവരുടെ ആളുകള്‍ തന്നെ എടുത്തതാണ്. അവര്‍ അതില്‍ കയര്‍ക്കുന്നുണ്ട്.

വെറുതെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അതൊരു നാടകമാണെന്ന് കൃത്യമായി തന്നെ ഏത് മലയാളിക്കും കണ്ടാല്‍ മനസിലാവും. അതുകൊണ്ടാണ് ഇത് ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്. അല്ലാതെ പത്രങ്ങളിലൊന്നും അത് വലിയ വാര്‍ത്തയെയല്ല എന്ന് ഇര്‍ഷാദ് പറയുന്നു.

രമ്യ ഹരിദാസിന്റെ പേരില്‍ ഒരു പോസ്റ്റും താന്‍ പങ്കുവച്ചിട്ടില്ല. താന്‍ കമന്റ് ചെയ്തത് സര്‍ക്കാസം ആണ്, അത് അപരാധമല്ല. രമ്യയുടെത് നാടകമാണ് എന്ന തന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നിന്നാണ് അത്തരമൊരു സര്‍ക്കാസം എന്നും ഇര്‍ഷാദ് വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ