സ്‌നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോള്‍ ജീവിതത്തിലേക്ക് സ്വീകരിച്ചു..; പ്രണയകഥ പറഞ്ഞ് ജനാര്‍ദ്ദനന്‍

എഴുന്നൂറോളം സിനിമകളില്‍ വില്ലന്‍ ആയും സഹതാരമായും കോമഡി വേഷങ്ങളിലൂടെയും തിളങ്ങിയ താരമാണ് ജനാര്‍ദ്ദനന്‍. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോള്‍ ജീവിതത്തിലേക്ക് സ്വീകരിച്ച കാര്യമാണ് ജനാര്‍ദ്ദനന്‍ മണിയന്‍പിള്ള രാജുവുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ ഒരു പ്രണയമുണ്ടായിരുന്നു.”

”അവള്‍ക്ക് കല്യാണ പ്രായമായപ്പോള്‍ അവളുടെ അച്ഛന്‍ മറ്റൊരാളുമായി അവളെ കല്യാണം കഴിപ്പിച്ചു. നമ്മള്‍ ദുഃഖിതനായി. ആ ദുഃഖം മനസില്‍ വച്ച് മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു. ഇതിനിടയില്‍ അതിലൊരു കുട്ടിയും ജനിച്ചിരുന്നു.”

”അവള്‍ വിഷമിച്ചിരുന്നപ്പോള്‍ ഞാന്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്. അങ്ങനെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് എന്റെ കൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വര്‍ഷമായി.”

”അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്. രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ഞാനും” എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ താരത്തിന്റെ നല്ല മനസിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു