'ജൂഡ് ആന്തണി കോഴി കാഷ്ടം ഛര്‍ദ്ദിക്കുന്നവന്‍, വാ തുറന്നാല്‍ കേരളത്തെ മുഴുവന്‍ മൂക്ക് പൊത്തിക്കും'; സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിനോ ജോണ്‍

സംവിധായകന്‍ ജൂഡ് ആന്തണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജിനോ ജോണ്‍. നടന്‍ ആന്റണി വര്‍ഗീസിനെതിരെ ജൂഡ് ആന്തണി ആരോപണങ്ങളുമായി വീണ്ടും എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകനെതിരെ വിമര്‍ശനങ്ങളുമായി ജിനോ ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

ജൂഡ് മികച്ച സംവിധായകന്‍ ആണെങ്കിലും കോഴി കാഷ്ടം ഛര്‍ദ്ദിക്കുന്നവനാണ്, വാ തുറന്നാല്‍ ആ നാറ്റം കേരളത്തെ മുഴുവന്‍ മൂക്ക് പൊത്തിക്കും. അടി ഇരന്ന് വാങ്ങാന്‍ ജനിച്ച ഇത്തരകാരാണ് മലയാള സിനിമയുടെ ഗതികേടായി മാറുന്നത് എന്നാണ് ജിനോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ജൂഡ് ആന്തണിയുടെ കുറിപ്പ്:

ജൂഡ് ആന്റണി ജോസഫ് ഒരു മികച്ച സംവിധായകനാണ് അതിലുപരി… കോഴി കാഴ്ടം ഛര്‍ദ്ദിക്കുന്നവനാണ്…! വാ തുറന്നാല്‍ ആ നാറ്റം കേരളത്തെ മുഴുവന്‍ മൂക്ക് പൊത്തിക്കും..! അടി ഇരന്ന് വാങ്ങാന്‍ ജനിച്ച ഇത്തരകാരാണ് മലയാള സിനിമയുടെ ഗതികേടായി മാറുന്നത്…! കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂഡ് മാപ്പും പറഞ്ഞ് തീര്‍ന്ന വിഷയം വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി, വീണ്ടും വളച്ചൊടിച്ച് വസ്തുത വിരുദ്ധമായി..

ഒരു പ്രമുഖ ചാനലില്‍ പുലമ്പികൊണ്ടിരിക്കുന്നു…! ഇവനെ കുറിച്ച് പറയാനുള്ളത്… എത്ര മികച്ച കഴിവുകളുണ്ടെങ്കിലും മനോഭാവവും പ്രവൃത്തിയും വായില്‍ നാക്കും ശെരിയല്ലെങ്കില്‍.. അടി എവിടെ ചെന്നാലും ഇരന്നുവാങ്ങുമെന്നാണ്…! സദാസമയവും പുലമ്പ്യം പറയുന്ന ജൂഡിന്റെ നാക്ക്.. നേരെയാക്കാന്‍ അത് ഉപ്പിലിടേണ്ടിവരും..!

അതേസമയം, ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു ജൂഡ് ആദ്യം ഉന്നയിച്ച ആരോപണം. ബാങ്ക് രേഖകള്‍ അടക്കം കാണിച്ചാണ് ഇതിനെതിരെ ആന്റണി പ്രതികരിച്ചത്. ‘ഫാലിമി’ എന്ന സിനിമയില്‍ നിന്നാണ് ആന്റണി പിന്മാറിയത് എന്നും, വക്കീല്‍ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും പറഞ്ഞ് ജൂഡ് വീണ്ടും രംഗത്തെത്തിയിരുന്നു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം