ക്രൂരമായ നിയമങ്ങള്‍ കൊണ്ട് കൂച്ചുവിലങ്ങിടുന്ന കള്ളനാണയങ്ങളെ ചവറ്റ് കൊട്ടയിലേക്ക് തള്ളണ്ട സമയമായി: നടന്‍ ജിനോ ജോണ്‍

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ജിനോ ജോണും. പരസ്പര സ്‌നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ജനം തള്ളി താഴെയിടുന്ന സമയം വരുന്നു എന്ന് ജിനോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പതിനായിരക്കണക്കിന് കോടി രൂപക്ക് പ്രതിമകള്‍ പണിത സര്‍ക്കാരിന് മുമ്പില്‍ വാക്‌സിനും, ഓക്‌സിജനും, മരുന്നിനുമായി ജനങ്ങള്‍ വീര്‍പ്പുമുട്ടി കഴിയുന്ന സമയത്ത്, ഒരു ജനതയുടെ സ്വതന്ത്ര്യത്തിലും, സംസ്‌കാരത്തിലും, സമാധാനത്തിലും ക്രൂരമായ നിയമങ്ങള്‍ കൊണ്ട് കൂച്ച് വിലങ്ങിടുന്ന കള്ളനാണയങ്ങളെ ജനങ്ങള്‍ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയമായെന്നും താരം പറയുന്നു.

ജിനോ ജോണിന്റെ കുറിപ്പ്:

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം

പരസ്പര സ്‌നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം. അതു നശിക്കാന്‍ ഇടവരുത്തരുത്. അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ജനം തള്ളി താഴെയിടുന്ന സമയം വരുന്നു.

പതിനായിരകണക്കിന് കോടി രൂപക്ക് പ്രതിമകള്‍ പണിത ഗവണ്‍മെന്റിനു മുമ്പില്‍ വാക്‌സിനും, ഓക്‌സിജനും, കൃത്യമായ മരുന്നും കിട്ടാതെ കോടികണക്കിന് ജനങ്ങള്‍ വീര്‍പ്പ് മുട്ടി കഴിയുന്ന ഈ സമയത്ത്, ഒരു ജനതയുടെ സ്വതന്ത്ര്യത്തിലും, സംസ്‌കാരത്തിലും , സമാധാനത്തിലും ക്രൂരമായ നിയമങ്ങള്‍ കൊണ്ട് കൂച്ച് വിലങ്ങിടുന്ന കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇനിയവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു. ഒന്നിച്ച്, ഒറ്റക്കെട്ടായി, ഒരുമയോടെ ലക്ഷദ്വീപിന്റെ സമാധാനത്തില്‍ കൈവെച്ചവര്‍ക്കെതിരെ നമുക്ക് അണിനിരക്കാം.

Read more