ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യത്തിനാണ് കോണ്‍ഗ്രസ് വഴി തടഞ്ഞത്..: ജിനോ ജോണ്‍

ഇന്ധനവില വര്‍ദ്ധനക്ക് എതിരെ റോഡ് ഉപരോധിച്ച് നടന്ന സമരത്തില്‍ പലര്‍ക്കും ബുദ്ധിമുട്ട് സംഭവിച്ചെങ്കിലും, താന്‍ സമരത്തിനൊപ്പം ആണെന്ന് നടന്‍ ജിനോ ജോണ്‍. ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാള്‍ എത്രയോ വലിയ പ്രശ്‌നത്തിന് എതിരെയാണ് കോണ്‍ഗ്രസുകാര്‍ റോഡ് തടഞ്ഞത് എന്നാണ് ജിനോ ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിന് എതിരെ ജോജു ജോര്‍ജ് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നടന്റെ കുറിപ്പ്.

ജിനോ ജോണിന്റെ കുറിപ്പ്:

ഞാനുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ സിനിമയുടെ ഷൂട്ടിംഗിനും, മറ്റുമായി കാലകാലങ്ങളിലായി പൊഴുവഴിയും, പൊതു സ്ഥലങ്ങളും, ഗവണ്‍മെന്റ് ഓഫിസുകളും, ഗവണ്‍മെന്റ് ആശുപത്രികളും, മറ്റും മിനുറ്റുകളോ, മണിക്കൂറുകളോ തടസ്സം സൃഷ്ടിച്ചും, പൊതുജനത്തിന്റെ ആ സമയത്തെ അവകാശങ്ങള്‍ക്ക് കാലതാമസം സൃഷ്ടിച്ച് പല സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്..

അന്നൊന്നും ഘനിക്കപ്പെട്ട പൊതു ജനത്തിന്റെ സഞ്ചാരസ്വതന്ത്ര്യവും, മറ്റു അവകാശങ്ങളെയും വെച്ച് തട്ടിച്ച് നോക്കുമ്പോള്‍ ഇന്ന് എറണാകുളം നഗരത്തില്‍, ഈ രാജ്യത്തെയും, കേരളത്തിലെയും ഭൂരി വിഭാഗം ജനങ്ങളും നേരിടുന്ന ഇന്ധന വില വര്‍ദ്ദനവിനെതിരെ റോഡ് ഉപരോധിച്ച് നടന്ന സമരത്തില്‍ പലര്‍ക്കും ബുദ്ധിമുട്ട് സംഭവിച്ചെങ്കിലും, ഞാന്‍ സമരത്തിനൊപ്പം ആണ്..! ഷൂട്ടിംഗിനായി വഴി തടയുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യത്തിനാണ്, നമ്മുടെ സമൂഹം നിരന്തരം നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിനെതിരെയാണ് ഇന്ന് റോഡ് സമരക്കാര്‍ തടഞ്ഞത്..!

ഈ വഴി തടയല്‍ സമരം തെറ്റാന്ന് പറയുന്നവര്‍, ഡല്‍ഹിയില്‍ കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന ദേശിയ പാത ഉപരോധിച്ചുള്ള കര്‍ഷക സമരവും തെറ്റാന്ന് പറയേണ്ടിവരും..! അതു മാത്രമല്ല ഇതിനു മുന്‍പ് നമ്മുടെ സമൂഹവും, ജനങ്ങളും, നേരിട്ട പ്രശ്‌നങ്ങളിലുണ്ടായ എല്ലാ ഉപരോധസമരങ്ങളും, തെറ്റാന്ന് പറയേണ്ടി വരും…! എല്ലാ സമരത്തിനും ഒരു വിഭാഗത്തിന് എന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പണ്ട് സ്വതന്ത്ര്യ സമര കാലത്തും.., നമ്മള്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം ചെയ്തപ്പോള്‍ ,അവരുടെയും, അവരെ അനുകൂലിക്കുന്നവരുടെയും സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിച്ചിരുന്നു..

അതിനും രണ്ട് തരം അഭിപ്രായങ്ങള്‍ അന്നും ഉണ്ടായിട്ടുണ്ട്.. പക്ഷെ അഭിപ്രായങ്ങളില്‍ ചെവി കൊടുക്കാതെ സമരം ചെയ്തതു കൊണ്ടാണ് നമുക്കിന്ന് ഈ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വരെ കിട്ടിയതെന്ന് ആരും മറക്കാതിരുന്നാല്‍ മതി..! എന്റെ അഭിപ്രായത്തില്‍.., ജനകീയ പ്രശ്‌നങ്ങളില്‍ ആരും എതിര്‍ത്താലും സമരം ചെയ്യേണ്ടിടത്ത് സമരം ചെയ്യണം. ഉപരോധിക്കേണ്ടിടത്ത് ഉപരോധിക്കണം, വഴി തടയേണ്ടിടത്ത് വഴി തടയണം…! അതിലുള്ള തെറ്റും ശരിയും, വേര്‍തിരിക്കുന്നവര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവരായിരിക്കും..!

Latest Stories

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍