ആ 'ജിഷിൻ' ഞാനല്ല സൂർത്തുക്കളെ എനിക്ക് ഗായത്രിയെ അറിയാം, അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല: നടൻ ജിഷിൻ മോഹൻ

നടി ഗായത്രി സുരേഷിന്റെ കാർ വാഹനാപകടത്തിൽ പെട്ടതും തുടർന്നുണ്ടായ വിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വാഹനാപകടം നടന്ന അന്ന് ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജിഷിൻ, സീരിയൽ താരം ജിഷിൻ മോഹൻ ആണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആ ജിഷിൻ താനല്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ.

ആ സംഭവത്തിൽ ഉൾപ്പെട്ട ജിഷിൻ താനല്ലെന്നും ആവശ്യമില്ലാതെ തന്റെ പേര് ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിടരുത് എന്നുമാണ് ജിഷിൻ പറയുന്നത്. ”ആ ജിഷിൻ ഞാനല്ല ?? (ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്സിഡന്റ് വിഡിയോയിൽ പറയുന്ന ആ ‘ജിഷിൻ’ ഞാനല്ല സൂർത്തുക്കളെ” എന്ന ക്യാപ്ഷനോടെയാണ് നടൻ ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജിഷിന്റെ വാക്കുകൾ:

എല്ലാവർക്കും നമസ്‌കാരം…. കുറച്ചു നാളായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു ലൈവ് വരാൻ കാരണം ഗായത്രി സുരേഷിന്റെ കാർ അപകടത്തിൽ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങൾ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് എന്റെ പേര് ഉയർന്നു കേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാൻ ആ പ്രശ്‌നം വിട്ടതാണ്. ഞാൻ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം.

അതല്ല കോമഡി… ഞാൻ ഈ ലിങ്ക് അയച്ചു കൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേൾക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ അത് വിശ്വസിക്കുകയില്ല എന്നാണ് അവൾ പറഞ്ഞത്. സംഭവത്തിന് ശേഷം കുറെ ആളുകൾ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഞാൻ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാർത്തകൾക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല.

വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കുടുംബ പ്രേക്ഷകർ കാണുന്നത്. അതിന്റെ ഒരു സ്‌നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിംഗുകൾ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ലൈവിൽ വന്നതും.

ദയവ് ചെയ്ത് ഇല്ലാത്ത വാർത്തകളുണ്ടാക്കി കൊടുക്കരുത്… ഗായത്രിയുടെ കാര്യത്തിൽ നടന്ന യഥാർത്ഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താൻ പ്രേരിപ്പിച്ചത്. ജിഷിൻ എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാൽ ഞാൻ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോൾ അത് മതിയായി.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി