എന്റെ അടുത്ത് വന്ന് ജോഷി സാര്‍ 'നല്ല പെര്‍ഫോമന്‍സ'് എന്ന് പറഞ്ഞു; ജീവിതത്തിലെ അസുലഭ ഭാഗ്യത്തെ കുറിച്ച് കൈലാഷ്

നടന്‍ കൈലാഷിനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം മിഷന്‍ സിയെയും പ്രശംസിച്ച് സംവിധായകന്‍ ജോഷി.

തന്റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസം കടന്നുപോയതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു  ജനപ്രിയസിനിമയ്ക്ക് പുതിയ വ്യാകരണം ചമച്ച സാക്ഷാല്‍ ജോഷി സാര്‍ “മിഷന്‍ – സി” എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാല്‍ മീഡിയയില്‍ എത്തിയത്. അദ്ദേഹത്തോടൊപ്പമിരുന്ന് സിനിമ കാണാന്‍ കഴിഞ്ഞത് എന്റെയും അപ്പാനി ശരത്തിന്റെയും അസുലഭ ഭാഗ്യം!

ശിഷ്യതുല്യനായ വിനോദ് ഗുരുവായൂരിന്റെ മിഷന്‍ കണ്ടുകഴിഞ്ഞ ശേഷം സിനിമ മൊത്തത്തില്‍ നന്നായിരിക്കുന്നുവെന്ന് ജോഷി സാര്‍ പറഞ്ഞത് “ടീം മിഷന്‍ – സി”ക്കു കിട്ടുന്ന ആദ്യ അംഗീകാരമായി. സാര്‍ പിന്നീട് എന്റടുത്തുവന്ന് “നല്ല പെര്‍ഫോര്‍മന്‍സ്” എന്നു പറഞ്ഞത് മനസിലെ ഓട്ടോഗ്രാഫില്‍ എന്നും തിളങ്ങുന്ന വാക്കുകളായി.

നായക കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനിയെയും അദ്ദേഹം അനുമോദിച്ചു. ചില ദിവസങ്ങള്‍ അങ്ങനെയാണ്. ജോഷിസാറിനെപ്പോലെ വരും. മനസില്‍ ചില നല്ല കാര്യങ്ങള്‍ എന്നന്നേക്കുമായി കോറിയിടും. ജനപ്രിയ മലയാളസിനിമയുടെ കാരണവരും കാര്‍ണിവലുമായ പ്രിയ ജോഷി സാര്‍, അങ്ങേയ്ക്കു നന്ദി.

മിഷന്‍ സിയുടെ ഒരു മേക്കിങ് വീഡിയോ നേരത്തെ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. കൈലാഷ് റോപ്പിന്റെ സഹായത്തോടെ ബസ്സിന്റെ ചില്ല് തകര്‍ക്കുന്നതും റോപ്പില്‍ തൂങ്ങിയുള്ള സംഘട്ടന രംഗങ്ങളും അണിയറപ്രവര്‍ത്തകര്‍ ബസ്സിന് മുകളില്‍ നിന്നും കാറിനുള്ളിലിരുന്നും രംഗങ്ങള്‍ ചിത്രീകരിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയിലുള്ളത്. ചിത്രത്തില്‍ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കൈലാഷ് അഭിനയിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ