സുഹൃത്തുക്കളും ബന്ധുക്കളും ഓടിപ്പോകുന്ന ഫ്‌ളൈറ്റിലെ പൈലറ്റിനു നിര്‍ദേശം കൊടുക്കുന്ന പോലെ വിളിക്കും, സത്യത്തില്‍ സംസാരിക്കാന്‍ കൂടി വയ്യ: കണ്ണന്‍ സാഗര്‍

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിട്ടും തനിക്കും രോഗം ബാധിച്ചെന്ന് നടന്‍ കണ്ണന്‍ സാഗര്‍. ഭക്ഷണം കഴിക്കാനോ, ശ്വസിക്കാനോ, സംസാരിക്കാനോ വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ എന്ന് കണ്ണന്‍ സാഗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ഈ കുറിപ്പ് എഴുതാന്‍ തന്നെ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എടുത്തുവെന്നും കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

അഞ്ചു ദിവസങ്ങള്‍ ആയി ഞാന്‍ കൊറോണക്ക് കീഴ്‌പ്പെട്ടിട്ടു… രണ്ടു വര്‍ഷക്കാലം അതുപോലെ സൂക്ഷിച്ചു, ലിറ്റര്‍ കണക്കിന് സാനിറ്റൈസര്‍ ഉപയോഗിച്ചും, ഒന്നല്ല രണ്ടു മാസ്‌ക് ധരിച്ചും, സാമൂഹിക അകലം അതുപോലെ പാലിച്ചും ഞാന്‍ കൊറോണയെന്ന മഹാമാരിയെ പുച്ഛിച്ചു, ആത്മ ധൈര്യത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു…

പക്ഷേ, എന്നേ വിട്ടില്ല പിടികൂടി, ശരീരവേദന, ശ്വാസം മുട്ടല്‍, തലവേദന, ഇടവിട്ടുള്ള പനി, മണവും, രുചിയും എപ്പഴോ നഷ്ട്ടപെട്ടു, ശരീരം വലിഞ്ഞു മുറുകുന്ന  പോലെ, ഉറക്കം തീരെയില്ല കൂടെ ചങ്ക് തകരുന്ന ചുമയും… കൊറോണ എന്നേ അവന്റെ കൈകളില്‍ ഇട്ടു താണ്ഡവമാടുന്നു, വയ്യ ഈ രോഗം നിസാരമല്ല, അവന്‍ പിടിമുറുക്കിയാല്‍ അനങ്ങാന്‍ പോലും പറ്റില്ല…

വീട്ടുകാരുടെ ആദി അവരെ സേഫ് ആക്കാന്‍ ശ്രമിക്കുന്നുണ്ട്, എനിക്ക് ഭക്ഷണം കൊണ്ടു തരുമ്പോഴും എന്റെ പാത്രം വെച്ചിട്ട് ഞാന്‍ മാറിപ്പോകും അതിലേക്കു ആഹാരം ഇട്ടുതന്നു ഭാര്യ ഒരു ചോദ്യം,’കുറവുണ്ടോ ‘ഉണ്ടെന്നല്ലാതെ എന്തുപറയാന്‍, ഇച്ചിരി ഭക്ഷണം കഴിക്കാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സമയം ഞാന്‍ എടുത്തിട്ടില്ല, മൂന്നോ നാലോ പിടി അകത്താക്കി പാത്രം മാറ്റിവെയ്ക്കും.

സുഹൃത്തുക്കളും ബന്ധുക്കളും ഫോണ്‍ വഴി ഓടിപ്പോകുന്ന ഫ്‌ളൈറ്റിലെ പൈലറ്റിനു നിര്‍ദ്ദേശം കൊടുക്കുന്ന പോലെ വിളി വരും, സത്യത്തില്‍ സംസാരിക്കാന്‍ കൂടി വയ്യ, പല ചിന്തകളും മനസില്‍ ഓടിവരും, ഞാന്‍ ശരിക്കും ഇന്നാണ് ഒന്ന് ശ്വാസം വിട്ടു തുടങ്ങിയത്, മദ്യപാനവും, പുകവലിയും മറ്റു ലഹരികള്‍ ഒന്നും ഉപയോഗിക്കാതെ ഇരുന്നതിനാലും, ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതു കൊണ്ടും നന്നായി എന്നാണ് ഡോക്ടറിന്റെ അഭിപ്രായം…

ഈ രോഗം ഉദ്ദേശിക്കുന്നതിലും വളരെ വലുതാണ്, കൈതൊഴുതു പറയുകയാ പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണം, ഏതു സമയം എന്തു ബുദ്ധിമുട്ട് എന്നു പറയാന്‍ വയ്യാത്ത അവസ്ഥ, ഞാന്‍ ഈ എഴുതി ഇടുന്നത് തന്നെ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എടുത്തു,…

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം