ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്.. അതിനാല്‍ ആ സിനിമ ഞാന്‍ ഉപേക്ഷിക്കുന്നു..; തുറന്നു പറഞ്ഞ് കിച്ചു ടെല്ലസ്

‘അജഗജാന്തരം’ എന്ന സിനിമയ്ക്ക് ശേഷം താന്‍ തിരക്കഥ എഴുതേണ്ടിയിരുന്ന ചിത്രം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണെന്ന് നടന്‍ കിച്ചു ടെല്ലസ്. പ്രോജക്റ്റ് ഓണ്‍ ആയപ്പോള്‍ നിര്‍മാതാവ് നല്‍കിയ അഡ്വാന്‍സ് ചെക്ക് മാറാനാവാതെ ഇപ്പോഴും തന്റെ കയ്യില്‍ ഇരിക്കുകയാണെന്നും നിര്‍മാതാക്കളായി എത്തിയവര്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്നും കിച്ചു ടെല്ലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിര്‍മ്മാതാക്കളുടെ ചിത്രം അടക്കം പങ്കുവച്ചു കൊണ്ടാണ് കിച്ചുവിന്റെ പോസ്റ്റ്.

കിച്ചു ടെല്ലസിന്റെ കുറിപ്പ്:

സിനിമാ മേഖലയില്‍ അങ്കമാലി ഡയറീസ് മുതല്‍ ഇന്ന് വരെയുള്ള സമയം വളരെ ആത്മാര്‍ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാന്‍. അഭിനയത്തോടൊപ്പമാണ് എഴുത്തും തുടങ്ങിയത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിന് ശേഷം ഒന്ന്-രണ്ട് സബ്ജക്ട്‌സ് കയ്യിലുണ്ടായിരുന്നു. ഇത് പലരുമായും ഞാന്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്തിരുന്ന സമയത്ത്, സിനിമയുമായി ബന്ധപ്പെട്ട് തന്നെ കുരുവിപ്പാപ്പ എന്ന സിനിമ ചെയ്തവര്‍: ജോഷി, അരുണ്‍ എന്നിവര്‍ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ ഓണ്‍ ആക്കണമെന്ന് പറയുകയും നായകനായി അപ്പാനി ശരത്തിനെ വയ്ക്കുകയും ചെയ്തു.

ഔദ്യോഗിക മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോള്‍ അഡ്വാന്‍സ് തുക, എനിക്കും നായകനും ബ്ലാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കില്‍ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുറച്ചു ദിവസം വെയ്റ്റ് ചെയ്തു. പതുക്കെ പതുക്കെ ഓരോരോ പ്രശ്‌നങ്ങള്‍ പലരീതിയില്‍ ഉന്നയിച്ച് കൊണ്ട് നിര്‍മാതാവ് വന്നെങ്കിലും ഞാന്‍ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരില്‍ കണ്ടു സംസാരിച്ചു സോള്‍വ് ചെയ്തു.

അപ്പോഴും ചെക്ക് സബ്മിറ്റ് ചെയ്യേണ്ട, നേരിട്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരു മാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കയ്യിലിരിക്കുന്നു. ഒരു സിനിമ ഓണ്‍ ആകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയെന്നുള്ളത് തന്നെയായിരുന്നു. എന്നെപ്പോലെ ലൈവ് ആയി നില്‍ക്കുന്നവര്‍ക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്.

ഇവരുടെ ഫോട്ടോ അടക്കം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്, നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവര്‍ക്കിടയില്‍. വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവര്‍. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത്. ഔദ്യോഗികമായി ഞങ്ങള്‍ ഈ പ്രോജക്ട് ഉപേക്ഷിക്കുകയാണ്.

Latest Stories

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി