വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു ഫ്‌ളാറ്റ് മണിക്കുട്ടന് കിട്ടട്ടെ: കിഷോര്‍ സത്യ

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷൂട്ടിംഗ് നിലച്ചതിനാല്‍ പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. ഷോയിലെ ശക്തനായ ഒരു മത്സരാര്‍ത്ഥിയായ മണിക്കുട്ടന് വേണ്ടി വോട്ട് ചോദിച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിരുന്നു. നടന്‍ കിഷോര്‍ സത്യയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാടക കൊടുക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു ഫ്‌ളാറ്റ് മണിക്കുട്ടന് കിട്ടട്ടെ എന്ന് കിഷോര്‍ സത്യ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

എന്റെ പ്രിയപ്പെട്ട മണിക്കുട്ടന്‍…..

മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവര്‍ത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട് ബിഗ്ബോസ് കാണാറില്ലായിരുന്നു. എന്നാല്‍ എന്റെ വീട്ടില്‍ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളില്‍ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേര്‍ന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവര്‍. മറ്റെല്ലാവരും എനിക്ക് അപരിചിതര്‍.

ലാലേട്ടന്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയില്‍ നിന്നും വിട്ടു പോവുന്നതും കണ്ടു. ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയല്‍ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതില്‍ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം. മണിക്കുട്ടന്‍ ഒരു നല്ല ഗെയിമെര്‍ ആണോ അല്ലയോ എന്നെനിക്കറിയില്ല….

പക്ഷെ ഒന്നറിയാം അയാള്‍ ഒരു നല്ല വ്യക്തിയാണ്. അതില്‍ എനിക്കൊരു രണ്ടാഭിപ്രായമില്ല. ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പണ്‍ ആണെന്ന് പറഞ്ഞു…. പ്രിയപ്പെട്ടവരെ…. എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്…. അത് അവന്‍ അര്‍ഹിക്കുന്ന വ്യക്തിയാണ്…. കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്‌നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു ഫ്‌ളാറ്റ്…. അപ്പൊ, എനിക്കുവേണ്ടി നിങ്ങള്‍ അത് ചെയ്യുമല്ലോ……

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!