സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകൃതമായ വനിത കൂട്ടായ്മയാണ് ഡബ്ള്യു.സി.സി. ഇപ്പോഴിതാ ഈ സംഘടനയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ മധു. വനിത സംഘടന പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും അവര്‍ വിവരമില്ലാത്തവരവല്ലെന്നും മധു പറഞ്ഞു.
“സംഘടനകൊണ്ട് സിനിമയ്ക്ക് നല്ലതുണ്ടായിട്ടുണ്ട്. എതിര്‍പ്പുമായി വന്ന വനിതകള്‍ പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യം ഉള്ളതുകൊണ്ടാകണമല്ലോ അവര്‍ പൊതുവേദിയില്‍ പരാതിയായി ഉന്നയിക്കുന്നത്. അവര്‍ വിവരമില്ലാത്തവരല്ല. അവരുടെ മനസില്‍ ഫീല്‍ ചെയ്തിട്ടല്ലേ അവര്‍ പറയുന്നത്. ആ പരാതികള്‍ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും അമ്മയ്ക്കകത്ത് ഇല്ല.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 28 ന് മധുവിന്റെ 86-ാം ജന്മദിനമാണ്. പിറന്നാളുകള്‍ വന്നുപോകുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല. മരണത്തെക്കുറിച്ചും ആശങ്കയില്ല. അതൊക്കെ പ്രകൃതിനിയമമനുസരിച്ച് അങ്ങ് നടക്കും. സിനിമയില്‍ തിരക്കുള്ള കാലത്ത് പിറന്നാള്‍ ഓര്‍മ്മയുണ്ടാകില്ല. ലൊക്കേഷനില്‍ ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോള്‍ കേക്ക് മുറിച്ചെന്നു വരും. കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടത്തെ ക്ഷേത്രത്തില്‍ പോയിരുന്നത് ഓര്‍മ്മയുണ്ട്. മുതിര്‍ന്നതിനു ശേഷം അമ്പലത്തില്‍ പോകുന്നതു ചുരുക്കം. പക്ഷേ ദൈവങ്ങളുമായി നല്ല വിശ്വാസത്തിലാണ്.” മധു പറഞ്ഞു.