'2030- ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ്'; ഫെയ്‌സ്ബുക്ക് ലൈവില്‍ മാമുക്കോയ

കോഴിക്കോടന്‍ ഭാഷ പറഞ്ഞ് മലയാള സിനിമയിലെത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ മാമുക്കോയ ആണ് ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ രാജാവ്. മാമുക്കോയുടെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ കോര്‍ത്തിണക്കിയുള്ള തഗ് ലൈഫ് വീഡിയോയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി വാഴുകയാണ്. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയപ്പോഴും മാമുക്കോയയുടെ കൗണ്ടറുകള്‍ക്ക് കുറവില്ല.

ആരാധകരുടെ ചോദ്യങ്ങളെ രസകരമായ ഉത്തരങ്ങളോടെയാണ് മാമുക്കോയ വരവേറ്റത്. എപ്പോഴാണ് താങ്കള്‍ നായകനായി ഒരു പടം വരിക എന്നതായിരുന്നു ഒരു ചോദ്യം. “2030 ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ് .” എന്നാണ് കുസൃതി കലര്‍ന്ന ചിരിയോടെ മാമുക്കോയ മറുപടി പറഞ്ഞത്.

മമ്മൂട്ടിക്കാണോ താങ്കള്‍ക്കാണോ പ്രായം കൂടുതല്‍? എന്നായിരുന്നു മറ്റൊരു ചോദ്യം. “മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.” എന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. സിനിമാ ഫീല്‍ഡില്‍ പ്രേമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു എന്നാണ് മാമക്കോയ മറുപടി നല്‍കിയത്. പി സുശീല, ജാനകി, ലതാ മങ്കേഷ്‌കര്‍, ചിത്ര, സുജാത തുടങ്ങിയവരാണ് മാമുക്കോയയുടെ ഇഷ്ട ഗായികമാര്‍. പ്രേക്ഷകരോടുമായി സംവദിക്കാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഫെയ്‌സ്ബുക്ക് ലൈവിലെത്തിയതായിരുന്നു മാമുക്കോയ.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ