സിനിമ എനിക്ക് പറ്റിയ മേഖല അല്ല, തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് തോന്നി, പ്രിയന്‍ സര്‍ ആണ് അന്ന് സഹായിച്ചത്: മണിക്കുട്ടന്‍

മിനിസ്‌ക്രീന്‍ രംഗത്തു നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരമാണ് മണിക്കുട്ടന്‍. വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് മണിക്കുട്ടന്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്ക് കൊണ്ടു വന്നത് വിനയന്‍ സാര്‍ ആണെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചത് പ്രിയദര്‍ശന്‍ സാര്‍ ആണെന്ന് താരം പറയുന്നു.

തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയന്‍ സാറാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയന്‍ സാറാണ്. സിസിഎല്‍ കളിക്കുന്നതിനു മുമ്പ് ഒരു വര്‍ഷത്തോളം താന്‍ സിനിമയില്ലാതെ ഇരുന്നിരുന്നു.

തനിക്ക് പറ്റിയ മേഖല അല്ലേ സിനിമ, തന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നോ എന്നൊക്കെ അന്ന് തോന്നിയിരുന്നു. ആ സമയത്താണ് സിസിഎല്‍ വഴി പ്രിയന്‍ സാറിനെ പരിചയപ്പെടുന്നതും അദ്ദേഹം അത് കഴിഞ്ഞു ചെയ്ത സിനിമകളില്‍ തനിക്ക് അവസരം തന്നതും.

അദ്ദേഹത്തിന്റെ സിനിമകളില്‍ ഭാഗമായപ്പോള്‍ അഭിനയം കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രിയന്‍ സാറിനോടൊപ്പമൊക്കെ ജോലി ചെയ്യുമ്പോഴാണ് സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു എന്നൊക്കെ മനസിലാകുന്നത്.

പ്രിയന്‍ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണ തന്നു കൊണ്ടിരുന്നു എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറയുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ വേഷമിട്ടത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ