ബാഹുബലി സെറ്റ് കണ്ട് അന്തം വിട്ടവര്‍, അതിലും വലിയ സെറ്റ് കണ്ട് മൂക്കത്ത് വിരല്‍ വെച്ച കാഴ്ചയാണ് മരക്കാരിന്റെ സെറ്റില്‍ കണ്ടത്, എന്നാല്‍ നിരാശയുണ്ട്: മണിക്കുട്ടന്‍

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ മണിക്കുട്ടന്‍. മരക്കാര്‍ അറബിക്കടലിന്റെ സംിഹത്തില്‍ അഭിനയിച്ച വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മണിക്കുട്ടന്‍ വേഷമിട്ടത്.

മരക്കാറില്‍ ലാല്‍ സാറിനും മഞ്ജു ചേച്ചിയോടുമൊപ്പമാണ് മായിന്‍കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ നൂറുകോടി സിനിമയില്‍ അഭിനയിക്കുക എന്നത് മറ്റൊരു വലിയ ഭാഗ്യമാണ്. വമ്പന്‍ പടമായ ബാഹുബലിയുടെ സെറ്റ് കണ്ടു അന്തംവിട്ടവര്‍, അതിലും വലിയ സെറ്റ് കണ്ടു മൂക്കത്ത് വിരല്‍ വച്ച കാഴ്ചയാണ് മരക്കാരിന്റെ സെറ്റില്‍ കണ്ടത്.

കോവിഡ് കാരണം റിലീസ് നീണ്ടു പോകുന്നതില്‍ വിഷമമുണ്ട് എന്നാണ് മണിക്കുട്ടന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നവരസ ആന്തോളജി ചിത്രമാണ് മണിക്കുട്ടന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ മണി എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേരും.

അതേസമയം, ബിഗ് ബോസ് ഷോയില്‍ വിന്നര്‍ ആയിരിക്കുകയാണ് മണിക്കുട്ടന്‍. കോവിഡിനെ തുടര്‍ന്ന് നീണ്ട ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് സീസണ്‍ 3യുടെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗിലാണ് പ്രഖ്യാപനം നടന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന