ഉമ്മന്‍ചാണ്ടി സാറായി ദുല്‍ഖര്‍ അഭിനയിക്കണം, മമ്മൂട്ടി ഈ സിനിമ ഏറ്റെടുക്കണം: നടന്‍ മനോജ് കുമാര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവച്ച് സീരിയല്‍ താരം മനോജ് കുമാര്‍. ‘സലാല മൊബൈല്‍സ്’ എന്ന സിനിമ കണ്ടപ്പോഴാണ് ദുല്‍ഖര്‍ ഉമ്മന്‍ചാണ്ടിയായി അഭിനയിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന തോന്നല്‍ വന്നത്. ദുല്‍ഖറും മമ്മൂട്ടിയും ആ സിനിമ ഏറ്റെടുക്കണം എന്നാണ് മനോജ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മനോജ് സംസാരിക്കുന്നത്.

മനോജിന്റെ വാക്കുകള്‍:

ഇന്ന് രാവിലെ ഞാന്‍ ടിവി കണ്ടുകൊണ്ട് ചായ കുടിക്കുകയായിരുന്നു. ടിവിയില്‍ സലാല മൊബൈല്‍സ് എന്നൊരു സിനിമയായിരുന്നു ഉണ്ടായിരുന്നത്. ഞാനും കൂടി അഭിനയിച്ച സിനിമയാണ്. സിനിമയില്‍ ദുല്‍ഖറിനെ കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഒരു സ്പാര്‍ക്ക് വന്നു. ഉമ്മന്‍ചാണ്ടി സാറിന്റെ ജീവചരിത്രം ഒരു സിനിമയാകുന്നു. പല വലിയ ആളുകളുടെയും ജീവചരിത്രം സിനിമയായിട്ടുണ്ടല്ലോ. അതുപോലെ ഉമ്മന്‍ചാണ്ടി സാറിന്റെ ജീവചരിത്രം സിനിമയായാല്‍ അത് വലിയൊരു സംഭവം ആയിരിക്കും. അദ്ദേഹം മലയാളക്കരയ്ക്ക് അത്രക്ക് പ്രിയങ്കരനാണ്. ഉമ്മന്‍ചാണ്ടി സാറായി ദുല്‍ഖര്‍ അഭിനയിച്ചാല്‍ നല്ല രസമായിരിക്കും, കാരണം ദുല്‍ഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്.

ദുല്‍ഖറിന്റെ മുഖം മേക്കോവര്‍ ചെയ്‌തെടുത്തല്‍ ഉമ്മന്‍ചാണ്ടി സര്‍ ആക്കാന്‍ പെട്ടെന്ന് കഴിയും. ഒരുപാട് പ്രതിസന്ധികളിലും അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകഥ ഒരു സിനിമയാക്കാന്‍ പ്രാപ്തമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമയില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റെ അറുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതവും എണ്‍പത് വര്‍ഷത്തെ ജീവിതവും. എങ്കിലും ഒരു സിനിമാക്കഥയാക്കാന്‍ പറ്റും. ഇതൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകര്‍ വിചാരിച്ചാല്‍ ചെയ്യാന്‍ സാധിക്കും. ഒരു പക്ഷേ ഒരു പാന്‍ ഇന്ത്യന്‍ മൂവി ആയി മാറിയേക്കാവുന്ന സംഭവമായിരിക്കും ഇത്.

കാരണം ദുല്‍ഖര്‍ ഒരു പാന്‍ ഇന്ത്യന്‍ നടന്‍ കൂടിയാണ്. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് സിനിമ ആരംഭിക്കുകയാണ്, അവിടെ ആളുകള്‍ വന്നു മെഴുകുതിരി ഒക്കെ കത്തിക്കുമ്പോള്‍ മമ്മൂക്ക, മമ്മൂക്കയായി തന്നെ ആ കല്ലറയില്‍ വരികയാണ്. മമ്മൂക്കയല്ല സിനിമയില്‍ നായകന്‍ ദുല്‍ഖര്‍ ആണ്. ഇത് സിനിമയാക്കുകയാണെങ്കില്‍ മമ്മൂട്ടി കമ്പനിയും ദുല്‍ഖറിന്റെ കമ്പനിയും ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുക അങ്ങനെയും ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായിരിക്കും അത്. കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചിട്ട് മമ്മൂക്ക സ്‌ക്രീനില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുകയാണ്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി സാറിന്റെ ജനനം, ബാല്യം, കൗമാരം ഒക്കെ ഇങ്ങനെ പറഞ്ഞ് അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നത് വരെ നല്ല രീതിയിലുള്ള കാര്യങ്ങള്‍ മമ്മൂക്ക പറഞ്ഞിട്ട് അദ്ദേഹം രാഷ്ട്രീയത്തില്‍ വന്നതിനു ശേഷമുള്ള ഭാഗത്താണ് ദുല്‍ഖര്‍ സിനിമയില്‍ വരുന്നത്. അങ്ങനെ ഒരു ചിന്ത നല്ലതല്ലേ, നല്ല രസമായിരിക്കില്ലേ അത്. എന്നെ സംബന്ധിച്ച് ത്രില്ലിങ് ആയി തോന്നി ഇത്. ഇന്ത്യയില്‍ ഒരു ജനനായകന്റെ ഒരു സിനിമ എടുക്കുകയാണെങ്കില്‍ അതിനു ഏറ്റവും പറ്റിയ ആള് ഉമ്മന്‍ചാണ്ടി സര്‍ ആയിരിക്കും അത് ദുല്‍ഖര്‍ തന്നെ ചെയ്യുകയും വേണം.

ദുല്‍ഖറിനെ ഉമ്മന്‍ചാണ്ടി സര്‍ ആക്കി മാറ്റിയ പടമാണ് ഞാന്‍ ഇവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എത്ര കറക്ടായി ഇരിക്കുന്നു. ഇത് എന്റെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന പ്രവീണ്‍ ചെയ്തതാണ്. ശരീരവും മുഖവുമൊക്കെ ഉമ്മന്‍ ചാണ്ടി സാറിന് ചേരുന്നുണ്ട്. ദുല്‍ഖര്‍ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാന്‍ വലിയ വിഷമമൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചാലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും അത്. ആ വെല്ലുവിളി ദുല്‍ഖര്‍ നിഷ്പ്രയാസം മറികടക്കും കാരണം അത്രത്തോളം അഭിനയ പാടവം ആ ചെറുപ്പക്കാരനുണ്ട്.

‘സാധാരാണത്വത്തെ അസാധാരണമാക്കിയ പ്രതിഭയാണ് ഉമ്മന്‍ചാണ്ടി’ എന്നാണ് മമ്മൂക്ക അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഇങ്ങനെ ഒരു സിനിമ വരണം എന്നാണ് എന്റെ ആഗ്രഹം. ഇത് ജനനായകന് മലയാള സിനിമാ ലോകം കൊടുക്കുന്ന ഏറ്റവും വലിയ ആദരവ് ആയിരിക്കും. ഇതൊരു സിനിമ ആയാല്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായിരിക്കും ഇത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോള്‍ പോലും പുറമെ ഒന്നും കാണിക്കാതെ ഉള്ളില്‍ അദ്ദേഹം അനുഭവിച്ച വേദന ഒക്കെ ഈ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ പറ്റും. ഇക്കാര്യം മലയാള ചലച്ചിത്ര മേഖല ശ്രദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു പ്രത്യേകിച്ച് ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയും ദുല്‍ഖറും എന്റെ ഈ ആഗ്രഹം ഏറ്റെടുക്കണം. ഇത് സത്യമാകട്ടെ ഇതൊരു ഉത്സവമാകട്ടെ.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ