'സീമയുടെ സാമ്പത്തിക ഇടപാടുകള്‍ അധോലോക ബന്ധം എന്നിവയെ കുറിച്ച് ചോദ്യം വന്നു, ആദ്യം വിഷമം വന്നു, എന്നാല്‍ ഇതില്‍ അത്ഭുതമൊന്നുമില്ല'

സീമ ജി. നായരുമായുള്ള സൗഹൃദത്തെ കുറിച്ചും, നടിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ച് സീരിയല്‍ താരം മനോജ് നായര്‍. ‘സീമ ജി നായര്‍ക്ക് അധോലോക ചാരിറ്റി, മദര്‍ തെരേസ’ എന്ന ക്യാപഷനോടെ പങ്കുവച്ച വിഡിയോയിലാണ് മനോജ് സംസാരിച്ചത്. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സീമ ജി നായരെക്കുറിച്ച് ചോദിച്ചിരുന്നു എന്ന് പറഞ്ഞാണ് മനോജ് വിഡിയോ ആരംഭിക്കുന്നത്.

സീമയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും, അധോലോക ബന്ധമുണ്ടെന്നൊക്കെ കേട്ടതിനെ കുറിച്ചായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്ത് പോസിറ്റീവ് കണ്ടാലും ആളുകള്‍ നെഗറ്റീവ് പറയാറില്ലേ, തനിക്ക് അറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ല. ഒരു അധോലോകവുമില്ല, അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാല്‍ സ്വന്തം വേദന പോലെ കരുതുന്നയാളാണ്.

സീമയുടെ കാര്യം തനിക്ക് വ്യക്തമായി അറിയം, അവര്‍ക്ക് ഇല്ലീഗല്‍ കണക്ഷന്‍സൊന്നുമില്ല. സീമ വളരെ സ്‌ട്രെയിറ്റ്് ഫോര്‍വേഡാണ്. സീമയുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ് സുതാര്യമാണ്. ചാറ്റ് ചെയ്യുന്നതിനിടെ സീമയോട് ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഇതിനോട് സീമ പ്രതികരിച്ചത് ഇങ്ങനെയാണ്. ”ഇതില്‍ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു, എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്.”

”പിന്നെ തൃശ്ശൂര് എനിക്ക് നേരിലറിയാവുന്ന ഒരാള്‍ പോലും ഒരു ആര്‍ട്ടിസ്റ്റിനോട് എന്നെ കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, ആദ്യം കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു. ആളുകള്‍ എന്തെങ്കിലും ഇതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്.”

”എന്റെ കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകളോ മറ്റോ ഉണ്ടെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. എനിക്ക് ദൈവത്തെ മാത്രമേ എല്ലാം ബോധിപ്പിക്കേണ്ടതുള്ളൂ” എന്നാണ് സീമ പറഞ്ഞത് എന്നും മനോജ് പറയുന്നു. സീമയ്ക്ക് പണ്ട് താന്‍ മദര്‍ തെരേസ എന്ന് പേരിട്ടിരുന്നു. പാവങ്ങളുടെ മദര്‍ തെരേസ. അത് കേള്‍ക്കുമ്പോള്‍ സീമ ചിരിക്കുമെന്നും മനോജ് പറയുന്നു.

Latest Stories

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ