സിനിമയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന നിലയിലാണ് അന്ന് നടന്നത്; ബിജുമേനോനെ കുറിച്ച് മനു വര്‍മ്മ

ബിജു മേനോനുമായി വളരെ അടുപ്പമുള്ള നടനാണ് മനു വര്‍മ്മ. ഇപ്പോഴിതാ തീരെ അഭിനയിക്കാന്‍ ഇഷ്ടമില്ലാതെയാണ് ബിജു സിനിമയിലേക്ക് എത്തുന്നതെന്നാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനു പറയുന്നത്.

‘ബിജു മേനോന്‍ എനിക്ക് എന്റെ സഹോദരനെ പോലെയാണ്. സംയുക്ത എന്റെ ബന്ധുവും ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നതിന് ശേഷമാണ് ബിജു സിനിമാ മേഖലയിലേക്ക് എത്തുന്നത്. ശരിക്കും അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് എത്തിയ ആളല്ല ബിജുവെന്നാണ്’, മനു വര്‍മ്മ പറയുന്നത്.

‘ഒരു ഇന്റര്‍വ്യൂവിന് വേണ്ടി ബിജു അവന്റെ ചേട്ടന്റെ കൂടെ സിനിമാ ലൊക്കേഷനിലേക്ക് പോയതാണ്. താടിയൊക്കെ വളര്‍ത്തി അഭിനയത്തോട് ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയായിരുന്നു ബിജു അന്ന്. ബിജുവിന്റെ ചേട്ടനാണ് അഭിനയിക്കാന്‍ ഇഷ്ടമുണ്ടായിരുന്നത്.

അവിടെ ചെന്നപ്പോള്‍ സംവിധായകന് ഇഷ്ടപ്പെട്ടത് ബിജുവിനെ. അങ്ങനെയാണ് അവന്‍ സിനിമയിലെത്തുന്നത്. ഞാനും സിനിമയിലേക്ക് വന്നതിന് ശേഷം ബിജുവിനെ കണ്ടപ്പോള്‍ ഇതിനെ പറ്റി യാതൊരു താല്‍പര്യവുമില്ലാതെയാണ് അവന്‍ നിന്നത്’. മനു പറയുന്നു.

‘സിനിമയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന നിലയിലാണ് ബിജു അന്ന് നടന്നത്. അവനൊരു മടിയനാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഫൈറ്റ് സീനൊക്കെ ചെയ്യാന്‍ നല്ല മടിയുള്ള കൂട്ടത്തിലാണ്. എല്ലാ കഴിവുകളുമുള്ള ആളാണ് ബിജു മേനോന്‍. പ്രത്യേകിച്ച് ശബ്ദം. ശ്രദ്ധിച്ചാല്‍ മമ്മൂക്കയുടെ സൗണ്ട് അവനുണ്ട്. മനു കൂട്ടിച്ചേര്‍ത്തു

ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് സിനിമയൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നാലാം മുറ’യാണ് ബിജു മേനോന്റെ പുതിയ ചിത്രം. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത