ആദ്യമായി എന്റെ കുഞ്ഞിനെ കാണാന്‍ വന്നത് സുരേഷ് ഗോപിയും രാധികയുമാണ്.. കരുതലിന്റെ ബാലപാഠങ്ങള്‍ പണ്ടേ വശമായിരുന്നു: മോഹന്‍ ജോസ്

മലയാള സിനിമയില്‍ സൈഡ് ക്യാരക്ടര്‍ ആയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ താരമാണ് മോഹന്‍ ജോസ്. വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന മോഹന്‍ ജോസ് നടന്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് മകള്‍ പിറന്നപ്പോള്‍ സിനിമാ രംഗത്ത് നിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നത് സുരേഷ് ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹന്‍ ഓര്‍ത്തെടുക്കുന്നു. ”വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്ര പറഞ്ഞ് ഹോട്ടലില്‍ നിന്ന് മടങ്ങാന്‍ നേരം സുരേഷ് ഗോപി എന്തോ ഓര്‍ത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്ന് പറഞ്ഞിട്ട് റിസപ്ഷനില്‍ വിളിച്ച് ഒരു ബിഗ്‌ഷോപ്പര്‍ റൂമിലേക്ക് കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടു.”

”റൂംബോയി അതുമായി വന്നപ്പോള്‍ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരല്‍ക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്‌സ് അതേപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇതു മോള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേല്‍പ്പിച്ചു.”

”എന്റെ മോള്‍ പിറന്നപ്പോള്‍ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാന്‍ വന്നതും സുരേഷ്‌ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങള്‍ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങള്‍ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സര്‍വ നന്മകളും നേരുന്നു” എന്നാണ് മോഹന്‍ ജോസ് കുറിച്ചിരിക്കുന്നത്.

അതേസമയം, വമ്പന്‍ വിജയമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

Latest Stories

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം