Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

നീ എന്തിനാ ആ സിനിമ ചെയ്തത്, വളരെ മോശം അഭിപ്രായമാണെന്ന് മമ്മൂക്ക പറഞ്ഞു പക്ഷേ എനിക്ക് രണ്ട് മൂന്ന് മിനിറ്റേ വേണ്ടി വന്നുള്ളു അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റാന്‍; മുകേഷ്

, 1:27 pm

ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതിന് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കി നടന്‍ മുകേഷ്. നെവര്‍ ഹാവ് ഐ എവര്‍ എന്ന പരിപാടിയിലാണ് മുകേഷ് രസകരമായ അനുഭവം പങ്കുവെച്ചത്. നീ എന്തിനാണ് അത്തരമൊരു ചിത്രത്തിലഭിനയിച്ചത് വളരെ മോശം അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് എന്ന് പറഞ്ഞ മമ്മൂട്ടിയെ കൊണ്ട് താനായിരുന്നാലും ഇങ്ങിനെയൊരു ചിത്രം ചെയ്‌തേനെ എന്ന് ഒന്ന് രണ്ട് മിനിട്ടു കൊണ്ട് തന്നെ പറയിച്ചുവെന്ന് മുകേഷ് പറഞ്ഞു.

‘എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു’. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു. അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകന്‍ എന്നോട് പറഞ്ഞ രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോള്‍ പറഞ്ഞത്.’-മുകേഷ് പറഞ്ഞു.

തനിക്ക് വേണ്ടി പറഞ്ഞു വെച്ച വേഷം വേറൊരാള്‍ ചെയ്യുന്നത് കണ്ട് ദുഖിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്കുവേണ്ടി പറഞ്ഞു വെച്ചിരുന്ന സിനിമ, അവര്‍ അതിന്റെ ഷൂട്ടിങ് സമയം മാറ്റുന്ന സാഹചര്യങ്ങളില്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതേ കഥാപാത്രം വേറെ ആളുകള്‍ ചെയ്തിട്ടുമുണ്ട്. ആ സമയത്ത് അതു കാണുമ്പോള്‍ സങ്കടം തോന്നും’. മുകേഷ് പറഞ്ഞു.

Advertisement