മമ്മൂട്ടി വ്യത്യസ്ത ഭാഷകള്‍ സംസാരിച്ച് ഞെട്ടിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നന്ദു. സിനിമയില്‍ പല ഭാഷകളും താന്‍ സംസാരിച്ചിട്ടുണ്ടെങ്കിലും കാസര്‍ഗോഡ് ഭാഷ തനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയിരുന്നു എന്നാണ് നന്ദു പറയുന്നത്. കാസര്‍ഗോഡ് ഭാഷ പറഞ്ഞപ്പോ ശരിക്കും വെളളം കുടിച്ചുപോയി. അത് ബുദ്ധിമുട്ടാണ്, സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു വ്യക്തമാക്കി.
മമ്മൂക്കയൊക്കെ അത് അനായാസമായി ചെയ്തു. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്. മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. ് സമ്മതിച്ചു കൊടുക്കണം. മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും.
തിരുവനന്തപുരം ഭാഷയില് സാധാരണ സെന്റിമെന്റ് പറഞ്ഞാല്‍ ആളുകള് കൂവുകയാണ് ചെയ്യാറ്. കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്റിമെന്റല്‍ സീന്‍ ചെയ്തത്, നന്ദു പറയുന്നു. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമല്ലെ എന്ന് മനസ്സിലായത് അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. നന്ദു പറഞ്ഞു.
പാലാ ഭാഷയൊന്നും എനിക്ക് കുഴപ്പമല്ല. അത് ഒരുപാട് ആളുകളോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. സുരാജ് വെഞ്ഞാറമൂട് നേരിട്ട് സംസാരിക്കുക സിനിമയിലുളള പോലെയല്ല. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ശൈലി മാറ്റി പിടിക്കുന്നതാണ്. ആ ശൈലി ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോ രാജാമാണിക്യം സിനിമയിലേത് തിരുവനന്തപുരത്തെ ഭാഷയാണെന്ന് ജനങ്ങള് തെറ്റിദ്ധരിച്ചു. തിരുവനന്തപുരം ഭാഷ ശരിക്കും കേള്‍ക്കണം എന്നുണ്ടെങ്കില്‍ ജഗതി ശ്രീകുമാര്‍ ചേട്ടന്‍ ധിം തരികിടതോം എന്ന ചിത്രത്തില്‍ ശരിയായി ഉപയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തിന്റെതായി ചില പ്രത്യേക വാക്കുകളുണ്ട്. ഹാസ്യനടന്‍ എന്നത് ആയിപ്പോയതാണ് എന്നും നന്ദു പറഞ്ഞു.