കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കില്ല.. ചര്‍ച്ചയായി നാനിയുടെ പരാമര്‍ശം; പിന്നാലെ വിശദീകരണം

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ ക്ഷണിച്ചാലും പോകില്ല എന്ന് തെലുങ്ക് താരം നാനി പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നാനിയുടെ പരാമര്‍ശം.

കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടി എന്ന ചോദ്യം നാനിയോട് ചോദിച്ചിരുന്നു. തന്റെ വ്യക്തിഗത ജീവിതം സ്വകാര്യമായി സംരക്ഷിക്കാന്‍ ശ്രമിക്കും എന്ന തരത്തിലായിരുന്നു താരത്തിന്റെ മറുപടി. ഈ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് നാനി ഇപ്പോള്‍ പറയുന്നത്.

”എല്ലാം വളച്ചൊടിക്കുന്ന കാലമാണിത്, ഞാന്‍ ആ ഷോയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. കോഫി വിത്ത് കരണ്‍ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ആ ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്നും എനിക്കുറപ്പുണ്ട്. ഞാന്‍ ഒന്നിനെ കുറിച്ചും സംസാരിക്കാത്തതിനാല്‍ എനിക്കത് വളരെ ബോറായേക്കാം.”

”അതൊരു രസകരമായ ഷോയാണ്, കരണുമായി സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ പരിപാടിയിലെ സമ്മാനവും റാപ്പിഡ് ഫയറും ഞാന്‍ അതിന് അനുയോജ്യനല്ല” എന്നാണ് നാനി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഹായ് നന്ന’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നാനി ഇപ്പോള്‍. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്രത്തില്‍ നായിക. നവാഗതനായ ശൗര്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ