'ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ'' ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍' ബോഡി ഷെയ്മിംഗ് നടത്തിയ ആള്‍ക്ക് നിര്‍മല്‍ പാലാഴിയുടെ മറുപടി

തന്റെ ശരീരത്തെ പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടന്‍ നിര്‍മല്‍ പാലാഴി. ഫെയ്‌സ്ബുക്കിലൂടെയാണ് നിര്‍മല്‍ പാലാഴി മറുപടി നല്‍കിയത്. നിര്‍മലിന്റെ ശരീര ഭാരത്തെക്കുറിച്ചാണ് ഒരാള്‍ പരിഹാസം നിറഞ്ഞ കമന്റ് ചെയ്തത്. തന്റെ തടിയില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്‌നമില്ല. പിന്നെ നിങ്ങള്‍ക്ക് എന്തിനാണ് പ്രശ്‌നമെന്ന് നിര്‍മ്മല്‍ ചോദിച്ചു. തന്നെ പരിഹസിച്ചയാളുടെ കമന്റും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

“എന്റെ തടിയില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവര്‍ക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളര്‍ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നില്‍ക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ “”ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ”” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍” നിര്‍മല്‍ പറഞ്ഞു.

Read more

മിമിക്രിയിലൂടെയും സ്റ്റേജ്, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ കലാകാരനാണ് നിര്‍മല്‍ പാലാഴി. നിരവധി സിനിമകളിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു. നിര്‍മല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെന്റ് എന്ന ചിത്രം നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു.