ഫഹദ് ചിത്രം കാര്‍ബണ്‍ 'മലയാളത്തിന്റെ മൈല്‍സ്‌റ്റോണ്‍'

കാര്‍ബണ്‍ മലയാളത്തിന്റെ മൈല്‍സ്‌റ്റോണാകുമെന്ന് നടന്‍ വെട്ടുകിളി പ്രകാശ്. കാര്‍ബണ്‍ കണ്ടിറങ്ങിയ ശേഷം എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ തരത്തിലുള്ള വിശകലനം നടത്തുന്നത്.

അദ്ദേഹം എഴുതിയത് ഇങ്ങനെ

കാര്‍ബണ്‍-

മാജിക്കല്‍ റിയലിസത്തിന്റെയും, സൈക്കോളജിക്കല്‍ റിയലിസത്തിന്റെയും ഈറ്റില്ലത്തില്‍ നിന്നു കൊണ്ട് മലയാളിയുടെ അഹങ്കാരത്തിന് മുകളിലേക്ക് ഒരു സിനിമ… അത് വേണു ചേട്ടനെ പറ്റു!

സിനിമ-ക്യാമറയുടെ കവിതയാണെന്നും, എഡിറ്ററുടെ ശില്‍പ്പമാണെന്നും ,ശബ്ദ വിന്യാസങ്ങളുടെ സിംഫണിയാണെന്നും ബോധ്യപ്പെടാന്‍ “കാര്‍ബണ്‍” ആസ്വാദകര്‍ക്ക് ഉപകരിക്കും.

സിനിമ ആസ്വാദകന് ഒരു അനുഭവമാക്കി തീര്‍ക്കുന്ന മഹാനായ സംവിധായകാ, മലയാളം അങ്ങയെ അതീവ ഹൃദ്യമായി നമിക്കുന്നു.

മൂല്യശോഷണം വന്ന നമ്മുടെ കാഴ്ചയുടെ സംസ്‌കാരത്തിനു മീതേ പറന്നിറങ്ങി പയറ്റി തിരിച്ചുപിടിക്കുന്ന യോദ്ധാവിനെ പോലെ വേണുച്ചേട്ടന്‍ നമുക്കു മുന്നില്‍ നില്‍ക്കുന്നു… കൂടെ കൂടെ താടിയില്‍ ചൊറിഞ്ഞു വലിച്ചും, മൂക്കിന്റെ അറ്റം മാന്തി പറിച്ചും, തന്റെ സ്വതസിദ്ധമായ അച്ചടക്ക രഹിത ചലനങ്ങളും നോട്ടങ്ങളും ,കുസൃതി ചിരിയുമായി- സാക്ഷാത്കാരത്തിന്റെ വിജയപതാക പറപ്പിച്ചു കൊണ്ട്…..

കാര്‍ബണ്‍ കണ്ടിറങ്ങവെ സുഹൃത്ത് അനില്‍ ചോദിച്ചു :- അത് എന്തിന്റെ മൂലകമാണ് ?

എനിക്കറിയില്ലെങ്കിലും സന്ദര്‍ഭോചിതമായി പറഞ്ഞു : വജ്രത്തിന്റെ….

അവനത് സമ്മതിച്ചു.

ഞാന്‍ തുടര്‍ന്നു :-ഈ സിനിമയുടെ വിശകലന തോതിനാണെങ്കില്‍ –

” ശരാശരി മലയാളി ജീവിതത്തിന്റെ ശരി പകര്‍പ്പുകൂടിയാണ് കാര്‍ബണ്‍…. മലയാളി യുവത്വത്തിന്റെ കാര്‍ബണ്‍ കോപ്പി ! ”

അവന്‍ പറഞ്ഞു :- പക്ഷേ,ശരാശരി പ്രേക്ഷകന്….

പറഞ്ഞു തീരുംമുമ്പേ ഞാനത് തിരുത്തി :- അങ്ങനെയൊന്നില്ല അനിലേ… ശരാശരി പ്രേക്ഷകന്‍ അതില്ലാത്തതാണ്..

ആദ്യം സിനിമ കാണാന്‍ പഠിക്കണം. അതൊരു കലാരൂപമാണെന്ന ബോധ്യം വേണം. സ്വന്തം മനോ വികലതകളുടെ, മാലിന്യത്തിന്റെ നിക്ഷേപ പാത്രമായി ( ംമേെല യശി ) സിനിമയെ കാണുന്ന “സാഡിസം” മാറ്റണം.

ന്യൂ ജനറേഷന്‍ സിനിമാക്കാരുടെ മുത്തച്ചനാണ് വേണുച്ചേട്ടന്‍. പഠിക്കാന്‍ ഒരുപാടുണ്ട് അദ്ദേഹത്തില്‍ നിന്ന്..

– ദൃശ്യങ്ങളെ കൊണ്ട് ആത്മാവിഷ്‌കാരം നടത്തുന്നതെങ്ങിനെയെന്ന്,

-സ്‌ക്രിപ്റ്റ് കത്തിച്ച് കളഞ്ഞതിനു ശേഷം സിനിമ പിടിക്കുന്നതെങ്ങിനെയെന്ന്,

-നായക നായിക സങ്കല്‍പ്പം സിനിമയ്‌ക്കൊരാശ്രയ ഘടകമല്ല എന്ന സത്യം ബോധ്യപ്പെടുന്നതെങ്ങിനെയെന്ന്…

കാര്‍ബണ്‍ കാണുന്നത് നിങ്ങള്‍ക്കുപകരിക്കും ഒരു തവണയല്ല.. പലതവണ..

കാര്‍ബണ്‍- ഈ സിനിമ നീറി പിടിച്ച് ആളിപടരും…മലയാളത്തിന്റെ മൈല്‍സ്റ്റോണ്‍ ആകും.

പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ആസ്വദിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ…

വെട്ടുകിളി പ്രകാശ്

https://www.facebook.com/photo.php?fbid=437742599977305&set=a.202933316791569.1073741827.100012247050407&type=3