മഴ നനയാൻ രസമാണ്, പക്ഷെ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങളുടെ സമീപം പോകരുത്; പരിഹസിച്ച് പ്രകാശ് രാജ്

ബിജെപി സർക്കാരിനെ പരിഹസിച്ചുകൊണ്ട് നടൻ പ്രകാശ് രാജ്. പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചത്.

‘മൺസൂൺ മുന്നറിയിപ്പുകൾ… മഴയിൽ നനയുന്നത് അതിമനോഹരമാണ് .. എന്നാൽ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോകരുത്… ശ്രദ്ധിക്കുക’ എന്നാണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി ആളുകളാണ് കമന്റുകൾ പങ്കുവയ്ക്കുന്നത്. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ പതിവായി വിമർശനങ്ങൾ ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. സോഷ്യൽ മീഡിയയിലൂടെ താരം പരിഹാസരൂപേണ പല തവണ താരം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ