പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ലൈയിംഗ് കിസ് നല്‍കിയെന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കി എന്നാണ് സ്മൃതി പറയുന്നത്.
സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. ഫ്‌ലൈയിംഗ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി, എന്നാല്‍, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.
”മുന്‍ഗണനകള്‍… ‘ഫ്ലൈയിംഗ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല” എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. അതേസമയം, തനിക്ക് മുമ്പായി പ്രസംഗിച്ചയാള്‍ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ലൈയിംഗ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്ന് സ്മൃതി പറഞ്ഞു.