വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും.. ഞാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും: പ്രേംജി അമരന്‍

2026ല്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആകുമെന്ന് നടന്‍ പ്രേംജി അമരന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേംജി അമരന്‍ സംസാരിച്ചത്. താന്‍ വിജയ്ക്ക് വോട്ട് ചെയ്യുമെന്നും കാത്തിരുന്ന് കാണുമെന്നും പ്രേംജി അമരന്‍ പറയുന്നുണ്ട്.

‘2026-ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ തീര്‍ച്ചയായും വിജയ്ക്ക് വോട്ട് ചെയ്യും. 2026-ല്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന് ഞാനുറപ്പുനല്‍കുന്നു. കാത്തിരുന്ന് കാണാം” എന്നാണ് പ്രേംജി പറയുന്നത്. വിജയ് ആണോ അജിത്ത് ആണോ ഇഷ്ടതാരമെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ രണ്ടുപേരുമല്ല എന്നാണ് പ്രേംജിയുടെ മറുപടി.

രജനികാന്തിനെയാണ് ഇഷ്ടമെന്നാണ് നടന്റെ മറുപടി. രജനികാന്താണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍. അജിത്തിനേയും വിജയ്‌യേയും ഇഷ്ടമാണ്. അതിലൊരു സംശയവുമില്ല. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എല്ലാവര്‍ക്കും മുകളിലാണ് എന്നും പ്രേംജി പറഞ്ഞു.

അതേസമയം, സംഗീത സംവിധായകനായും നടനായും ഗായകനായുമെല്ലാം പ്രേക്ഷക പ്രീതി നേടിയ തമിഴ് നടനാണ് പ്രേംജി അമരന്‍. വല്ലവന്‍, തോഴാ, സന്തോഷ് സുബ്രഹ്‌മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഈണമിട്ടു. വിജയ് നായകനാവുന്ന ഗോട്ട് ആണ് പ്രേംജിയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ചിത്രം.

Latest Stories

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും