'ഞാന്‍ നയന്‍താരയുടെ ആരാധകനാണ്, എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലതു പറയാറില്ല'; മോശം പരാമര്‍ശത്തില്‍ വിശദീകരണവുമായി രാധാ രവി

നടന്‍ രാധാ രവി നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം സിനിമാ രംഗത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന “കൊലയുതിര്‍ കാലം” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രാധാ രവിയുടെ നടിയ്ക്കെതിരെയുള്ള മോശം പരാമര്‍ശം. ഇതിനെതിരെ പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ഇപ്പോഴിതാ മോശം പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് രാധാ രവി. താന്‍ അവരുടെ ആരാധകനാണെന്നും തനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ലെന്നുമാണ് രാധാ രവി പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. ആരാധകന്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എന്നതു മനസിലാക്കിയാണ്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.”

“ഞാന്‍ പെണ്ണുങ്ങളെ പറ്റി മോശം പറയുന്നു എന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല. സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്. നയന്‍താരയെ കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടല്ല.” രാധാ രവി പറഞ്ഞു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ