ഐശ്വര്യ എന്നെ ഗൂഗിള്‍ ചെയ്താണ് വന്നത്, നമ്മളോടൊന്നും സംസാരിക്കില്ല എന്നണ് കരുതിയത്.. എന്നാല്‍ ഞാന്‍ ഷോക്കായി: റഹ്‌മാന്‍

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍ ഇപ്പോള്‍. ഐശ്വര്യ റായ്‌ക്കൊപ്പം ആയിരുന്നു തന്റെ ആദ്യത്തെ സീന്‍ എന്നാണ് റഹ്‌മാന്‍ പറയുന്നത്.

സിനിമ ആരംഭിക്കുന്നതിന് ആറു മാസം മുമ്പേ മേക്കപ്പ് ടെസ്റ്റ്, കോസ്റ്റ്യൂം റിഹേഴ്‌സല്‍, ഡയലോഗ് റിഹേഴ്‌സല്‍ എന്നിവ ഉണ്ടായിരുന്നു. അപൂര്‍വമായി മാത്രമേ ഒരു സിനിമയില്‍ ഇത്രയധികം താരങ്ങള്‍ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്.

സെറ്റില്‍ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തര്‍ക്കും കാരവാനുണ്ട്. ബാഹുബലിയില്‍ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കള്‍. ബാക്കിയെല്ലാവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആര്‍ട്ടിസ്റ്റുകളാണ് എത്തിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വനില്‍ തന്റെ ആദ്യ സീന്‍ ഐശ്വര്യ റായ്‌ക്കൊപ്പമാണ്. അവര്‍ വളരെ പ്രൊഫഷണലാണ്. താന്‍ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു. സിനിമയിലെ തന്റെ വര്‍ഷങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു.

താന്‍ ഷോക്കായി. ഒരു സീനില്‍ റിഹേഴ്‌സല്‍ ചെയ്യണമെന്ന് പറഞ്ഞ് അവരും താനും ഒരുമിച്ച് റിഹേഴ്‌സല്‍ ചെയ്തു. അവരുടെ താല്‍പര്യ പ്രകാരമായിരുന്നു അത് ചെയ്തത് എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്